അന്താരാഷ്ട്ര വാർത്തശാസ്ത്രീയം

ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍; വരുന്നു ഇ- പാസ്‌പോര്‍ട്ട്; ചിപ്പിലുണ്ട് എല്ലാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള അടുത്ത തലമുറ ഇ-പാസ്പോര്‍ട്ടുകള്‍ രാജ്യത്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്‌പോര്‍ട്ടിന്റെ സ്വഭാവം അടിമുടി മാറാനൊരുങ്ങുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത ബയോമെട്രിക് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്ന എംബഡഡ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ചിപ്പുകള്‍ ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് ഇനി പ്രചാരത്തിലുണ്ടാവുക.

ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് മാറ്റങ്ങള്‍. ഇതിലൂടെ തട്ടിപ്പ്, കൃത്രിമം, പാസ്‌പോര്‍ട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റര്‍ലോക്കിംഗ് മൈക്രോലെറ്ററുകള്‍, റിലീഫ് ടിന്റുകള്‍ എന്നിവയും പുതിയ പാസ്പോര്‍ട്ടിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പുതുതായി ഇഷ്യൂ ചെയ്യുന്ന എല്ലാ പാസ്പോര്‍ട്ടുകളും ഇ-പാസ്പോര്‍ട്ടുകളായിരിക്കും. നിലവില്‍ ഇലക്ട്രോണിക് അല്ലാത്ത പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി തീരുന്നത് വരെ സാധുവായി തുടരും. 2035 ജൂണോടെ ഇ-പാസ്പോര്‍ട്ടുകളിലേക്ക് പൂര്‍ണ്ണമായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതുക്കിയ ഈ സംവിധാനം പാസ്പോര്‍ട്ട് തട്ടിപ്പ് വ്യാപകമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒരാള്‍ ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ കൈവശം വെക്കുന്നത് തടയുമെന്നും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപേക്ഷകന്റെ ബയോമെട്രിക് ഡാറ്റ ഒരു കേന്ദ്ര സെര്‍വറില്‍ പരിശോധിക്കുകയും അപേക്ഷകന്റെ പേരില്‍ നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കണ്ടെത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ സംവിധാനം ഡിജി ലോക്കര്‍, ആധാര്‍, പാന്‍ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്.

2025 മെയ് മാസത്തിലാണ് പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 നടപ്പാക്കിയത്. പാസ്‌പോര്‍ട്ട് സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 37 റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകളിലും (RPOs), 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും (PSKs), 451 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കി കഴിഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ ഉപയോഗിക്കാനുള്ള ആഗോള പതിപ്പ് 2025 ഒക്ടോബര്‍ 28-ന് പുറത്തിറക്കിയിരുന്നു. അപേക്ഷാ സഹായത്തിനും പരാതി പരിഹാരത്തിനുമായി എഐ അധിഷ്ടിത ചാറ്റ് ബോട്ട്, വോയ്‌സ് ബോട്ടുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...