അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജെഫ്രി എപ്സ്റ്റീൻ കേസിലെ രഹസ്യ രേഖകൾ പുറത്തു വിടാനുള്ള നീക്കത്തിന് സെനറ്റിന്റെ പൂർണ്ണ പിന്തുണ

വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ പൂർണ്ണ പിന്തുണ. എപ്സ്റ്റീൻ രേഖകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നൽകിയതോടെ നടുക്കുന്ന പല വിവരങ്ങളും പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ ബിൽ ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തിനായി അയയ്ക്കും. ട്രംപ് ഇതിൽ ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാവുകയും എപ്സ്റ്റീന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും.

ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെയാണ് ഇപ്പോൾ സെനറ്റും എതിരില്ലാതെ പിന്തുണച്ചിരിക്കുന്നത്. 427 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. ബിൽ തന്റെ അടുത്തെത്തിയാലുടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല ഉന്നതരുടെയും പേരുകൾ ഈ രേഖകളിൽ ഉണ്ടെന്നാണ് സൂചന.

ഈ രേഖകൾ പുറത്തുവരുന്നതോടെ ലോകമെമ്പാടുമുള്ള പല പ്രമുഖരുടെയും യഥാർഥ മുഖം വെളിപ്പെടുമെന്ന് കരുതുന്നു. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, പ്രസിഡന്റായ ഡോണൾഡ് ട്രംപ് എന്നിവരുടെ പേരുകൾ ഈ വിവാദത്തിൽ പലതവണ കേട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടം ക്ലിന്റൺ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇത് ഒരു രാഷ്ട്രീയ ആയുധമായി മാറാൻ സാധ്യതയുണ്ട്. കൂടാതെ, ബ്രിട്ടിഷ് രാജകുടുംബാംഗമായ ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്‌സർ, ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്‌സ്, പീറ്റർ തീൽ, സിനിമാ സംവിധായകൻ വുഡി അലൻ തുടങ്ങിയവർ എപ്സ്റ്റീനുമായി പുലർത്തിയിരുന്ന ബന്ധങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാം.

കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കില്ലെങ്കിൽ പോലും എപ്സ്റ്റീനുമായുള്ള അടുത്ത സൗഹൃദം പലരുടെയും പൊതുജീവിതത്തെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിക്കും. എന്നാൽ തുടരന്വേഷണങ്ങൾ നടക്കുന്നതിന്റെ പേരിൽ ചില രേഖകൾ തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. എങ്കിലും, ഈ രേഖകൾ പുറത്തുവരുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലും സാമൂഹിക തലത്തിലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Report: ജയിംസ് വർഗീസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...