പ്രധാന വാർത്ത

ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിൽ 8 ഡോക്ടർമാരടങ്ങുന്ന പത്തംഗസംഘം; എല്ലാവരും ജെയ്‌ഷെ അംഗങ്ങൾ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിരൽചൂണ്ടുന്നത് ഡോക്ടർമാരടക്കം 10 പേരടങ്ങുന്ന ഒരു ഭീകര സംഘത്തിലേക്ക്. ഈ പത്തുപേരും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൊഡ്യൂളിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരൻ ഹൻജുല്ല എന്ന ഉമർബിൻഖത്താബും ജമ്മു കശ്മീരിലെ ഷോപ്പിയാനിൽനിന്നുള്ള ഒരു ഇസ്ലാമിക പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുമാണ് ഈ മൊഡ്യൂളിന്റെ തലവൻമാരെന്നാണ് റിപ്പോർട്ട്.

ഹരിയാണ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവാദികളായ ഡോക്ടർമാരും കശ്മീരിലെ തീവ്രവാദികളും തമ്മിലുള്ള കൂടിക്കാഴ്ചകൾ നടത്തിയിരുന്നത് വാഗെയാണെന്നാണ് വിവരം. ഇവർക്കും ജെയ്‌ഷെ മുഹമ്മദിനു ഇടയിലെ കണ്ണിയും ഇയാൾ തന്നെയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തീവ്രവാദ ബന്ധത്തിൽ നേരത്തേ അറസ്റ്റിലായ ഡോക്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയിരുന്നതും ഇയാൾ തന്നെയാണെന്നാണ് വിവരം.

ജെയ്‌ഷെ മുഹമ്മദിനും ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയവർക്കും ഇടയിലെ മറ്റൊരു കണ്ണി, നേരത്തേ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദാണ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലെ മുതിർന്ന നേതാവാണെന്ന് അന്വേഷകർ വിശ്വസിക്കുന്ന ആളുകൂടിയാണ് ഷഹീൻ. ചെങ്കോട്ട സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർക്കായി 20 ലക്ഷം രൂപയുടെ ധനസഹായം സമാഹരിച്ചതും ഷഹീൻ തന്നെ. ഒരു റൈഫിളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത മാരുതി സുസുക്കി സ്വിഫ്റ്റ് കാറിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെ അന്വേഷണ സംഘം അവസാനം അൽ ഫലാഹ് സർവകലാശാലയിൽനിന്ന് പിടിച്ചെടുത്ത ബ്രെസ്സ കാറും ഇവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വാഗെയാണ് ഈ സംഘത്തിലെ പ്രധാനി. 2023ൽ ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽവെച്ച് കണ്ടുമുട്ടിയ ഈ സെല്ലിലെ ആദ്യ അംഗമായ ഡോ. മുജാമിൽ ഷക്കീലിനെ തീവ്രവാദത്തിലേക്കെത്തിക്കുന്നത് വാഗെയാണ്. പിന്നീട് ഡോ. ആദിൽ അഹമ്മദ് റാത്തർ, ഡോ. ഉമർ മുഹമ്മദ്, ഡോ. ഷഹീൻ ഷാഹിദ് എന്നിവരെ റിക്രൂട്ട് ചെയ്ത് വാഗെയെ തന്റെ തീവ്രവാദ ശൃംഖല വികസിപ്പിക്കാൻ സഹായിച്ചത് മുജാമിൽ ഷക്കീലാണ്.

ഡോ. ഷഹീൻ ഷാഹിദ്, ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ തന്റെ സഹോദരൻ ഡോ. പർവേസ് അൻസാരിയെ ഈ സംഘത്തിന്റെ ഭാഗമാക്കി. വാഗെ യുപിയിലെ മറ്റൊരു കോളേജിൽ ജോലിചെയ്തിരുന്ന ഡോ. ഫാറൂഖ് അഹമ്മദ് ദാറിനെയും ഈ സംഘത്തിലെത്തിച്ചു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് സ്‌ഫോടകവസ്തു നിർമിക്കാൻ ആവശ്യമായ വലിയ അളവിലുള്ള രാസവസ്തുക്കൾ ശേഖരിക്കാൻ അൻസാരിയും ഫാറൂഖ് അഹമ്മദ് ദാറും സഹായിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഈ സെല്ലിലെ മറ്റ് രണ്ട് അംഗങ്ങൾ ഡോക്ടർമാരല്ല. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ 20 കാർ വാങ്ങിയ ജമ്മു കശ്മീരിലെ സംബൂറ സ്വദേശിയായ ആമിർ റാഷിദ് അലിയാണ് അതിൽ ഒരാൾ. ജാസിർ ബിലാൽ വാണിയാണ് പത്താമത്തെയാൾ. ചാവേർ ബോംബർ ഡോ. ഉമർ മുഹമ്മദിനെ സഹായിച്ചത് അനന്ത്‌നാഗ് സ്വദേശിയായ ജാസിറാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...

പ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രോപരിതലത്തിനടിയിൽ മഞ്ഞുപാളികൾ കണ്ടെത്തി ഐഎസ്ആർഒ

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി...