അമേരിക്കൻ വാർത്ത

ജഡ്ജി സുരേന്ദ്രൻ പട്ടേൽ വീണ്ടും മത്സരിക്കാൻ പത്രിക നൽകി

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ്  കൗണ്ടി 240-മത്    ഡിസ്ട്രിക്ട് കോടതി ജഡ്ജി   സുരേന്ദ്രൻ പട്ടേൽ വീണ്ടും മത്സരിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ചു. കുടുംബാംഗങ്ങളും സപ്പോര്ട്ടര്മാരും ഈ നിമിഷത്തിനു സാക്ഷികളായി.

ജഡ്ജി എന്ന നിലയിലുള്ള പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും ഏറെ സംതൃപ്തി നല്കിയതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വഗ്‌ദാനങ്ങളെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനായി. താനും സ്റ്റാഫും ചേർന്ന് കെട്ടിക്കിടക്കുന്ന കേസുകൾ മിക്കതും തീർപ്പാക്കി. നിരവധി കേസുകളാണ് വിചാരണ ചെയ്തതും തീരുമാനമെടുത്തതും.

ഈ പ്രവർത്തനങ്ങൾ സത്യസന്ധതയോടും സുതാര്യതയോടും മുന്നോട്ടു കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും മത്സരിക്കുന്നത്. തന്റെ കർത്തവ്യം  കൃത്യമായി നിർവഹിക്കുന്ന ജഡ്ജിയെ വീണ്ടും വിജയിപ്പിക്കണമെന്നഭ്യർത്ഥിക്കുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജനങ്ങളെ സേവിക്കുന്നത് തുടരുക എന്നതാണ് എന്റെ ഹൃദയംഗമമായ ആഗ്രഹം.

എല്ലാവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപിടിച്ചിരിക്കുന്ന മുഖ്യഅജണ്ട. കാസർകോട് സ്വദേശിയായ  സുരേന്ദ്രൻ പ്രാക്ടീസ് ആരംഭിച്ചത് ഇന്ത്യയിലാണ്.  

2007–ലാണു  ഭാര്യയുമൊത്താണ്  അമേരിക്കയിലെത്തുന്നത്.  2009 ൽ ബാർ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ലൊ സെന്ററിൽ നിന്നും എൽഎൽഎം ബിരുദം കരസ്ഥമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...