അമേരിക്കൻ വാർത്ത

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

ഫിലാഡൽഫിയ: തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് നോർത്ത് അമേരിക്ക ചാപ്റ്റർ വൈസ് പ്രസിഡന്റും മാർത്തോമ്മാ സഭാ കൌൺസിൽ അംഗവുമായ സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു.  ഒപ്പം അധ്യാപനരംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ കുമ്പളന്താനം കെ വി എം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വി മാത്യുവും ആദരവ് ഏറ്റുവാങ്ങി. തടിയിൽ എ. ജെ. ജോസ് നാലാം അനുസ്മരണ സമ്മേളനത്തിൽ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഈ ആദരവ് കെ സി വേണുഗോപാൽ എംപി നൽകി.

 ശ്രേഷ്ഠ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, മാർ സാമുവേൽ തിയോഫിലോസ്‌ മെത്രാപ്പോലീത്ത, സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത,  കുര്യാക്കോസ് മാർ ഗ്രിഗോറിയയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് തോമസ് ശാമുവേൽ, രമേശ് ചെന്നിത്തല എം എൽ എ, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എം എൽ എ, രാജു ഏബ്രഹാം, പഴകുളം മധു, വി  എ സൂരജ് എന്നിവർ ആശംസകൾ അറിയിച്ചു. 

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റിന്റേയും ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജിന്റേയും ചെയർമാൻ സുനീഷ് ജോസിന് സന്തോഷ് ഏബ്രഹാം ഷാജി വി മാത്യു എന്നിവർ ആദരവ് നൽികിയതിനുള്ള നന്ദി അറിയിച്ചു.

Report അലൻ ചെന്നിത്തല

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...