അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ആദ്യ പീസ് പാര്‍ലമെന്റ് കേരളത്തില്‍

കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ് പാര്‍ലമെന്റ് ജനുവരി 9 തീയതി കുടമാളൂര്‍ റെയിന്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പീസ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍  U.N മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍,ലോക പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലെസ്സി, ഇന്ത്യയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ദയ ഭായ്, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഫാദര്‍ ബോബി ജോസ്, ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍, വേള്‍ഡ് പീസ് മിഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,അഡ്വ. ചാണ്ടി ഉമ്മന്‍ എം. എല്‍. എ,അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സാഹിത്യകാരന്‍ കവിയൂര്‍ ശിവപ്രസാദ്, പ്രഭാവര്‍മ്മ, MACTA ചെയര്‍മാന്‍ ജോഷി മാത്യു എന്നിവര്‍ പങ്കെടുക്കും. 5 ഭൂഖണ്ഡങ്ങളിലെ വേള്‍ഡ് പീസ് മിഷന്‍ പ്രതിനിധികള്‍ പീസ് മേക്കേഴ്‌സ്  ഏന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

ലിറ്ററേച്ചര്‍ പാര്‍ലമെന്റ്, റിലീജിയസ് പാര്‍ലമെന്റ്, വുമണ്‍സ് പാര്‍ലമെന്റ്, മീഡിയ പാര്‍ലമെന്റ്, എജുക്കേഷണല്‍ പാര്‍ലമെന്റ് എന്നീ വിഭാഗങ്ങളില്‍ പ്രമുഖരായ സാഹിത്യ സാംസ്‌കാരിക സാമുദായിക നേതാക്കന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും അവലോകനങ്ങളും നടത്തുന്നു. തുടര്‍ന്ന് വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡ് വിതരണം ചെയ്യുും. യുദ്ധമുഖത്ത് സമാധാന ചര്‍ച്ചകളും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സധൈര്യം പ്രവര്‍ത്തിച്ച വൈറ്റ് ഹൗസിലെ ഫെയ്ത്ത് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. അലക്‌സാണ്ടര്‍ കുര്യനാണ് ഈ വര്‍ഷത്തെ വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. എയര്‍ലൈന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും അതുവഴി ലഭിക്കുന്ന ലാഭത്തിന്റെ പകുതിയോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുകയും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ വിത്യാസമില്ലാതെ കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന ജോണ്‍ ടൈറ്റസിന് വേള്‍ഡ് പീസ് മിഷന്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും സാധാരണക്കാരായ സ്ത്രീകള്‍ക്കിടയില്‍ സാധാരണക്കാരിയായി ജീവിച്ച് അവര്‍ക്ക് ആരോഗ്യകരമായ ജീവിതമാര്‍ഗം കാണിച്ചു കൊടുക്കുകയും ജനകീയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള നീതി നിഷേധനത്തിന് എതിരെ പോരാടുകയും ചെയ്ത ഇന്ത്യയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ദയാഭായിക്കാണ് വേള്‍ഡ് പീസ് മിഷന്‍ അക്കാദമിയുടെ വിമണ്‍എംപവര്‍ മെന്റ് അവാര്‍ഡ് നല്‍കുന്നത്.


ആഫ്രിക്കയിലെ പാവങ്ങള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് സഞ്ചരിക്കുന്ന മദര്‍ മെലോമയ്ക്കും പാവപ്പെട്ട രോഗികള്‍ക്കും കിഡ്‌നി സംബന്ധമായ ആവശ്യങ്ങള്‍ക്കും നിര്‍ലോപം നിരന്തരം സഹായം എത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലിനും ഗ്ലോബല്‍ ചാരിറ്റി എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. കൂടാതെ സിജോ വടക്കന്‍  ( CEO ട്രിനിറ്റി ഗ്രൂപ്പ് ടെക്‌സസ് ), ജിജു ജോസ് (J&J കണ്‍സ്ട്രക്ഷന്‍ കമ്പനി, Ajaman UAE), ബാബു സ്റ്റീഫന്‍, ജോ കുരുവിള, സജിമോന്‍ ആന്റണി, എന്നിവരെയും ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

കലാപകുലുഷിതമായ ഭൂമിയില്‍ സമാധാനത്തിന്റെ പ്രായോഗിക പാഠങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നും പ്രായോഗികമാക്കണമെന്നും ഈ കോണ്‍ക്ലെവില്‍ പഠന വിഷയമാക്കുന്നു. ചില രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങള്‍ക്കും മാനവരാശിയെ ഭയപ്പെടുത്തുന്ന ഭീകരതയ്ക്കും എതിരെയാണ് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തുന്ന പീസ് പാര്‍ലമെന്റിന്റെ ഉദ്ദേശവും ലക്ഷ്യവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.worldpeacemission.net
wpmissionofficial@gmail.com

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...