അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ എച്ച്പിഎഫ് ഹിന്ദി കൺവൻഷൻ നവംബർ 14 മുതൽ

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ് (HPF) സംഘടിപ്പിക്കുന്ന വാർഷിക ഹിന്ദി കൺവൻഷൻ നവംബർ 14–15 തീയതികളിൽ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റർ ഇമ്മാനുവൽ ഖുറാമും (Conroe) ഡോ. ഷിബു തോമസും (Atlanta) ദൈവവചന ശുശ്രൂഷകൾ നയിക്കും.

നവംബർ 14ന്, രാത്രി 7:00–9:00 വരെ, നവംബർ 15ന്, രാത്രി 6:30–9:00 വരെ യോഗങ്ങൾ നടക്കും. എച്ച്പിഎഫ് ഹിന്ദി ഗായകസംഘത്തോടൊപ്പം ഇമ്മാനുവൽ സിഒജി ഗായകസംഘവും പ്രത്യേക ഹിന്ദി ആരാധനയിൽ പങ്കെടുക്കും. ഹിന്ദി വർഷിപ് കോഓർഡിനേറ്ററായി സ്റ്റീഫൻ സാമുവൽ സേവനം അനുഷ്ഠിക്കുന്നു.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യൂ കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Song Coordinator), ജോൺ മാത്യൂ (Mission & Charity Coordinator), ഫിന്നി രാജു ഹൂസ്റ്റൺ (Media Coordinator) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 പെന്തക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സാം ചാക്കോ (Secretary) – (609) 498-4823


Report ഫിന്നി രാജു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...