അമേരിക്കൻ വാർത്ത

ഡോക്ടർ ജേക്കബ് തോമസ് ന്യൂയോർക്ക് ബോട്ട് ക്ലബ് പ്രസിഡന്റ്; ജെയിംസ് എബ്രഹാം സെക്രട്ടറി

ന്യൂയോർക്ക്: കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന ന്യൂയോർക്ക് ബോട്ട് ക്ലബിൻ്റെ പ്രസിഡന്ടായി  ഡോക്ടർ ജേക്കബ് തോമസിനേയും  സെക്രട്ടറിയായി ജെയിംസ് എബ്രഹാമിനെയും തെരെഞ്ഞെടുത്തു. 

മറ്റു ഭാരവാഹകൾ: ഷാജി ആലപ്പാട്ട് (വൈസ് പ്രസിഡണ്ട്), ജോബി ജോർജ് (ജോയിൻറ് സെക്രട്ടറി), സജി മാത്യു (ട്രഷറർ), ബേബി കുട്ടി തോമസ് (ജോയിൻറ് ട്രഷറർ), കുഞ്ഞ്  മാലിയിൽ  (എക്സ് ഒഫീഷിയോ), സാം സാമുവൽ (ടീം മാനേജർ), രാജു എബ്രഹാം (ടീം കോർഡിനേറ്റർ) , സജി ജേക്കബ് (ടീം ക്യാപ്റ്റൻ), പോൾ കുര്യൻ (വൈസ് ക്യാപ്റ്റൻ) 
ഫിലിപ്പ്മഠത്തിൽ, സാബു മാത്യു, അലക്സ് പനക്കാമുറ്റം, രാജു കുര്യാക്കോസ്, ജിബിൻ അലക്സ്, സന്തോഷ് അബി, സാബു മാത്യു, സക്കറിയ കരുവേലിൽ, സോണി വടക്കേൽ,വർഗീസ് ലൂക്കോസ്, ഡിൻസിൽ ജോർജ് (കമ്മറ്റി അംഗങ്ങൾ), സോമൻ കോശി,തോമസ് ഫിലിപ്പ് എന്നിവരെ  ഓഡിറ്റർമാരായും തെരെഞ്ഞെടുത്തു .

ജനറൽ ബോഡി യോഗത്തിൽ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികൾ ചുമതലയേറ്റു.

ദേശീയ -അന്തർദേശീയ മത്സരങ്ങളിൽമികവ് തെളിയിച്ച് മുന്നേറുന്ന ന്യൂയോർക്ക് ബോട്ട് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നു  പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഡോക്ടർ ജേക്കബ് തോമസ് പറഞ്ഞു.  ദേശീയ -അന്തർദേശീയമത്സരങ്ങൾ സംഘടിപ്പിക്കാനും, പങ്കാളിത്തം വഹിക്കാനും ക്ലബ്ബിന് എല്ലാ വള്ളംകളി പ്രേമികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം   അഭ്യർത്ഥിച്ചു.
മുൻകാല രേഖകളും കത്തുകളും കൈമാറുന്ന നടപടിക്രമം പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു.

പുതിയ ഭാരവാഹികളെ പൊതുയോഗത്തിന് പരിചയപ്പെടുത്തിക്കൊണ്ട് മുൻ പ്രസിഡണ്ട് കുഞ്ഞു മാലിയിൽ  (തോമസ് സാമുവൽ) സംസാരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...