അമേരിക്കൻ വാർത്തപ്രധാന വാർത്ത

2020 തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: റൂഡി ഗ്യുലിയാനിക്കും സഖ്യകക്ഷികൾക്കും മാപ്പ് നൽകി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ഡി സി : 2020 ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട തന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനിയെയും മറ്റ് സഖ്യകക്ഷികൾക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ഗുരുതരമായ ദേശീയ അനീതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനത്തിലൂടെയാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിനും ട്രംപ് മാപ്പ് നൽകിയിട്ടുണ്ട്.

ഇതിന് പുറമെ, 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത നിയമപകർപ്പുകൾ ഫയൽ ചെയ്ത ട്രംപിന്റെ മുൻ അഭിഭാഷകർ സിഡ്‌നി പവൽ, ജെന്ന എല്ലിസ്, ജോൺ ഈസ്റ്റ്മാൻ, കെന്നത്ത് ചെസെബ്രോ എന്നിവരും മാപ്പ് ലഭിച്ചവരിൽ ഈ മാപ്പുകൾ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ബാധകമാകൂ. സംസ്ഥാന തലത്തിലെ നിയമനടപടികളിൽ ഇത് ബാധകമാകില്ല. 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തതിനും, വ്യാജ ഇലക്ടർ ഗൂഢാലോചനകൾക്കുമെതിരായ കേസുകൾ യുഎസിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, ട്രംപിന്റെ സഖ്യകക്ഷികൾക്ക് ഇനിയും നിയമനടപടികൾ നേരിടേണ്ടിവരും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...