അമേരിക്കൻ വാർത്ത

കെഎച്ച്എൻഎയുടെ ‘മൈഥിലി മാ 2025 – 27’പദ്ധതിക്ക് ഔദ്യോഗിക തുടക്കം

ഫ്ലോറിഡ: നവംബർ 7ന് – കേരള ഹിന്ദുസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ(KHNA)യുടെ വനിതാ സംരംഭമായ മൈഥിലി മാ 2025–2027യുടെ ഔദ്യോഗിക ഉദ്ഘാടനം സൂം മീറ്റിങ്ങിലൂടെ നടന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടിയിൽ അമേരിക്കയിലെയും ഇന്ത്യയിലെയും അംഗങ്ങൾ പങ്കുചേർന്നു. 

ദുർഗാ ലക്ഷ്മിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ സ്വാഗതം ആശംസിച്ചു. കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞ നാലു വർഷമായി വിജയകരമായി നടന്നുവരുന്ന മൈഥിലി മാ ലളിതാ സഹസ്രനാമം പരിപാടിക്ക് പിന്തുണ നൽകിയ അമ്മമാരോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. വരുന്ന മണ്ഡലകാലത്തെ ശബരിമല സൗജന്യ ബസ് സർവീസ്, മാർച്ചിലെ ആറ്റുകാൽ പൊങ്കാല തുടങ്ങിയ കെഎച്ച്എൻഎയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും, സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്റെ അനുഗ്രഹവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജിലെ സംസ്കൃത പ്രഫസറും പ്രമുഖ പണ്ഡിതയുമായ ഡോ. സരിത മഹേശ്വരൻ ആയിരുന്നു മുഖ്യാതിഥി. ശാന്താ പിള്ളൈ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. സ്ത്രീകളുടെ ആത്മീയ ഊർജം, പ്രാർഥനയുടെ പ്രാധാന്യം, കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിലുള്ള അവരുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. സരിത മഹേശ്വരൻ സംസാരിച്ചു. മൈഥിലി മാ പോലുള്ള കൂട്ടായ്മകൾ ഹിന്ദു ഐക്യത്തിനും യുവതലമുറയിലേക്ക് ആത്മീയ പാരമ്പര്യം കൈമാറ്റം ചെയ്യുന്നതിനും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യോഗക്ഷേമ സഭയുടെ സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റായ മല്ലിക നമ്പൂതിരി പ്രത്യേക അതിഥിയായി പങ്കെടുത്തു. കെഎച്ച്എൻഎയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും ലളിതാ സഹസ്രനാമം പാരായണത്തെയും അവർ പ്രശംസിച്ചു. തുടർന്ന് യോഗക്ഷേമ സഭാ സംസ്ഥാന സെക്രട്ടറി വത്സലാ പണിക്കത്ത് ലളിതാ സഹസ്രനാമം പാരായണത്തിന് നേതൃത്വം നൽകുകയും, നിരവധി വനിതകൾ പ്രാർഥനയിൽ പങ്കുചേരുകയും ചെയ്തു.

ശാന്താ പിള്ളൈ, രാധാമണി നായർ, ഗീതാ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് മൈഥിലി മായുടെ 2025–2027 കാലയളവിലെ നേതൃത്വം വഹിക്കുന്നത്. രാധാമണി നായർ, മൈഥിലി മാ പരിപാടിയുടെ പുരോഗതിയും ലളിതാ സഹസ്രനാമം കുടുംബ സമാധാനത്തിനും ഐശ്വര്യത്തിനും എങ്ങനെ സഹായകമാകുമെന്നും വിശദീകരിച്ചു. ആഴ്ചതോറും ലളിതാ സഹസ്രനാമം ചൊല്ലുന്നതിന്റെ പ്രാധാന്യം ഗീതാ ഉണ്ണികൃഷ്ണൻ ഓർമിപ്പിച്ചു. റിച്ച്മണ്ടിൽ നിന്നുള്ള സരിക നായർ പരിപാടിയുടെ എം.സി. ആയി പ്രവർത്തിച്ചു. കെഎച്ച്എൻഎയുടെ ട്രസ്റ്റി ബോർഡ് മെമ്പർ ഡോ. തങ്കം അരവിന്ദ് നന്ദി പ്രസംഗം നടത്തി.

കെഎച്ച്എൻഎയുടെ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ സംയുക്തമായി എല്ലാ അമ്മമാരെയും പരിപാടികളിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു.

Report: മധു നമ്പ്യാർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...