അമേരിക്കൻ വാർത്ത

സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് പള്ളിക്ക് സുവർണ്ണ ജൂബിലി; ആഘോഷങ്ങൾ ഭക്തിനിർഭരം

ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ സ്ഥിതിചെയ്യുന്ന മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തീയതികളിലായി പള്ളി അങ്കണത്തിൽ ഭക്തിനിർഭരമായി നടന്നു. ഇടവകയുടെ അൻപത് വർഷത്തെ മഹത്തായ സേവനങ്ങളെയും സംഭാവനകളെയും അനുസ്മരിച്ച ആഘോഷം, സഭയുടെ വളർച്ചയെയും പാരമ്പര്യ വിശ്വാസങ്ങളെയും പുതുക്കിപ്പണിയുന്നതിൽ ശ്രദ്ധേയമായി. വിശ്വാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമാണ് ഈ ജൂബിലി സമ്മാനിച്ചത്.

ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ദൈവജനത്തിന്റെ സാന്നിധ്യത്തിൽ നടന്നു. കോർ എപ്പിസ്കോപ്പ യേശുദാസൻ പാപ്പൻ, ഡോ. സി. കെ. രാജൻ, ചെറിയാൻ മുണ്ടക്കൽ, തോമസ് മാത്യു, മാത്യു തോമസ്, സണ്ണി ജോസഫ്, ബേസിൽ കുര്യൻ മണ്ണാത്തിക്കുളം എന്നീ ഏഴ് വൈദികർ നേതൃത്വം നൽകിയ സന്ധ്യാപ്രാർത്ഥനയും പ്രാർത്ഥനാഗീതങ്ങളും ദിവ്യമായ ആത്മീയചേതന പകർന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ വിശുദ്ധ ജീവിതത്തെയും തപസ്യയെയും കുറിച്ച് ബേസിൽ കുര്യൻ മണ്ണാത്തിക്കുളം അച്ചൻ നൽകിയ ആത്മീയ പ്രഭാഷണം വിശ്വാസികളുടെ മനസ്സുകളെ ഭക്തിയിലേക്ക് നയിച്ചു. നന്മയുടെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും മാർഗ്ഗം സ്വീകരിച്ച പരുമല തിരുമേനിയുടെ ജീവിതം പ്രഭാഷണത്തിൽ നിറഞ്ഞുനിന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ ഏവരും പങ്കുചേർന്ന് കൂട്ടായ്മയുടെ അനുഭവം പങ്കുവെച്ചു.

നവംബർ ഒന്നിന് മണിനാദത്തോടെ ആരംഭിച്ച പ്രഭാത നമസ്കാരത്തെ തുടർന്ന്, ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. കോർ എപ്പിസ്കോപ്പ പൗലോസ് ആദായി, ചെറിയാൻ മുണ്ടക്കൽ അച്ചൻ, സണ്ണി ജോസഫ് അച്ചൻ എന്നിവർ സഹകാർമ്മികരായി. ശെമ്മാശന്മാരും ശുശ്രൂഷകരും സഹകരിച്ചു. വിശുദ്ധ കുർബാന വിശ്വാസികൾക്ക് ദൈവകൃപയുടെ അനുഭവം പകർന്ന് പുതുശക്തിയായി.

വിശുദ്ധ കുർബാനയ്ക്കുശേഷം, പള്ളിയുടെ മുൻവശത്തുള്ള ബ്രിയാൽ അവന്യൂവിൽ സഭയുടെ പരമ്പരാഗതമായ “റാസ” നടന്നു. ആത്മീയതയും സാംസ്കാരിക മൂല്യങ്ങളും പ്രദർശിപ്പിച്ച വർണ്ണശബളമായ റാസയിൽ നിരവധി സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുത്തു.

തുടർന്ന് ദൈവാലയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മാർ ഗ്രിഗോറിയോസ് ഇടവകയുടെ മാതൃകാപരമായ സേവനങ്ങളെക്കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്ത വിശദീകരിച്ചു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ സ്മരണികയുടെ ആദ്യപ്രതി മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ആശീർവാദ പ്രാർത്ഥനയോടും അനുഗ്രഹ പ്രഖ്യാപനത്തോടും കൂടി ആരാധനാചടങ്ങുകൾ സമാപിച്ചു. തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ എല്ലാവരും പങ്കുചേർന്നതോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി; മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍...

അമേരിക്കൻ വാർത്ത

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനു വേണ്ടിയുള്ള രജിട്രേഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00...

അമേരിക്കൻ വാർത്ത

മന്ത്ര ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ശിവ പ്രകാശ് ചുമതലയേറ്റു

ബോസ്റ്റൺ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ശിവ പ്രകാശ്, മന്ത്ര  (Malayalee Association of North...