അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൊഹ്‌റാൻ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം; ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയർ

ന്യൂയോർക്ക് : സൊഹ്‌റാൻ മംദാനി ഇനി ന്യൂയോർക്ക് മേയർ. പ്രചാരണവേളയിലടക്കം ലോകശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് ട്രംപിന്റെ കണ്ണിലെ കരടായിട്ടും ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം.

പ്രവചനങ്ങളെല്ലാം 34കാരനായ ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനിക്ക് അനുകൂലമായിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയായിരുന്നു പ്രധാന എതിരാളി.

ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയർ, ന്യൂയോർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയർ, ആഫ്രിക്കയിൽ ജനിച്ച ആദ്യ മേയർ എന്നിങ്ങനെയുള്ള സവിശേഷതകളും വഹിച്ചാണ് മംദാനി ന്യൂയോർക്കിന്റെ ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കുന്നത്. മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് വോട്ടെടുപ്പിന് തൊട്ടു മുൻപ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...