അമേരിക്കൻ വാർത്തപ്രധാന വാർത്ത

മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ടിനു മൂന്നാമത് വിജയം

മിസോറി സിറ്റി, ടെക്‌സസ്: മിസോറി സിറ്റിയുടെ മേയർ റോബിൻ ജെ. ഇലക്കാട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു.

എതിരാളി ജെഫ്രി എൽ. ബോണിക്ക് 4,365(44.33%) വോട്ട് ലഭിച്ചപ്പോൾ റോബിൻ ഇലക്കാട്ടിന് 5,481 (55.67%) വോട്ട് ലഭിച്ചു.

2020 ഡിസംബർ 21ന് മിസോറി സിറ്റിയുടെ 12ാമത് മേയറായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം, 2009 മുതൽ 2015 വരെ ഡിസ്ട്രിക്ട് സിയെ പ്രതിനിധീകരിച്ച് സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിൽ പ്രവർത്തിച്ച റോബിൻ ഒരു ചെറുകിട വ്യവസായിയാണ്. മിസോറി സിറ്റിയിൽ സ്വന്തമായി ഒരു ബിസിനസ് നടത്തുന്ന അദ്ദേഹം, ഭാര്യ ടീനയോടൊപ്പം സെന്റ് ആഞ്ജല മെറിസി കാത്തലിക് ചർച്ചിൽ സജീവ അംഗമാണ്. ടീന ഒരു ഫിസിഷ്യൻ അസിസ്റ്റന്റാണ്, ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.
മേയറായിരിക്കെ, റോബിൻ ഇലാക്കാട്ട് നിരവധി മുൻനിര പദ്ധതികൾക്ക് നേതൃത്വം നൽകി

ടെക്‌സസ് പാർക്ക്‌വേ/കാർട്ട്‌റൈറ്റ് റോഡ് കോറിഡോർ പോലുള്ള പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കി.
സിറ്റി ഗവൺമെന്റിൽ ബജറ്റ് സുതാര്യത ഉറപ്പാക്കി.
പബ്ലിക് സേഫ്റ്റി അനെക്‌സും പോലീസ് മിനിസ്‌റ്റേഷനും സ്ഥാപിച്ച് അഗ്‌നിശമന കേന്ദ്രങ്ങൾ നവീകരിച്ചു.
മിസോറി സിറ്റിയിൽ ബിസിനസ് വികസനവും തൊഴിൽ അവസരങ്ങളും പ്രോത്സാഹിപ്പിച്ചു.
നഗരവാസികൾക്കായി വിനോദ സൗകര്യങ്ങളും ഗതാഗത പദ്ധതികളും വിപുലീകരിച്ചു.
മേയർസ് യൂത്ത് കമ്മിഷൻ, ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ എന്നിവ വഴി സമുദായ ഐക്യം ശക്തിപ്പെടുത്തി.

റോബിന്റെ നേതൃത്വത്തിൽ, മിസോറി സിറ്റി സമുദായ വികസനത്തിനും സാമൂഹിക സുരക്ഷാ പദ്ധതികൾക്കും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Report അജു വാരിക്കാട്

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...