അമേരിക്കൻ വാർത്ത

യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ യുവാവ് ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ടു

ചണ്ഡിഗഡ്: യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹരിയാന സ്വദേശിയായ യുവാവ് ഗ്വാട്ടിമാലയിൽ വച്ച് കൊല്ലപ്പെട്ടു. കയ്തൽ ജില്ലയിലെ മോഹന ഗ്രാമത്തിൽ നിന്നുള്ള യുവരാജിനെ (18) ആണ് മനുഷ്യക്കടത്തുകാർ വധിച്ചത്. പഞ്ചാബിൽ നിന്നുള്ള മറ്റൊരു യുവാവും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഹരിയാനയിൽ നിന്നുള്ള 3 ട്രാവൽ ഏജൻസികളാണ് പണം വാങ്ങി യുവരാജിനെ കയറ്റിവിട്ടത്. ഗ്വാട്ടിമാലയിൽ നിന്ന് രഹസ്യപാതയിലൂടെ യുഎസിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം പണം ആവശ്യപ്പെട്ട് 2 ചെറുപ്പക്കാരെയും തടവിൽ വച്ചു. തുടർന്ന് 3 ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. പണം അയച്ചുകൊടുത്തതിനു പിന്നാലെ കുടുംബത്തിന് യുവരാജിന്റെ മരണ സർട്ടിഫിക്കറ്റും ചിത്രവും അയച്ചുകൊടുത്തു. ഏജന്റുമാർക്കും മനുഷ്യക്കടത്തുകാർക്കുമായി 50 ലക്ഷത്തോളം രൂപ നൽകിയെന്ന് കുടുംബം പറയുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...