അമേരിക്കൻ വാർത്ത

ഫിലഡൽഫിയ മാർത്തോമ്മാ സമൂഹത്തിന്റെ സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം

ഫിലഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക്  കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമ്മാ സഭയുടെ ഡോ. എബ്രഹാം മാർ പൗലോസ് മെത്രാപ്പൊലീത്ത. ഗ്രേറ്റർ ഫിലഡൽഫിയയിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുർബാനയെ തുടർന്ന് ജൂബിലി ഉദ്ഘാടനം റവ. ജോസ് ഏബ്രഹാമിന്റെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ഇടവക വികാരി റവ. റ്റിറ്റി യോഹന്നാൻ, സന്നിഹിതരായിരുന്ന ഏവരേയും സ്വാഗതം ചെയ്തു. കുടുംബ ദിനവും, ഇടവക ദിനവും, സുവർണ ജൂബിലി പ്രവർത്തനോത്ഘാടനവും  ഒരുമിച്ചു ആഘോഷിച്ച ചടങ്ങിൽ ഇടവകയിലെ 75ഉം അതിനു മുകളിലും പ്രായമുള്ളവരെ ഏബ്രഹാം മാർ പൗലോസ് മെത്രാപ്പൊലീത്ത പൊന്നാട നൽകി ആദരിച്ചു. 

ഇടവകയുടെ ജൂബിലി കൊയർ ഗാനങ്ങൾ ആലപിച്ചു. സുവർണ ജൂബിലിയുടെ ലോഗോ, ഇടവകയുടെ ഡിജിറ്റൽ ഫോട്ടോ ഡയറക്റ്ററിയുടെ പ്രകാശനം എന്നിവയും മെത്രാപ്പൊലീത്ത നിർവഹിച്ചു. സുവർണ ജൂബിലിയുടെ പ്രോജക്ടുകൾ വിശദീകരിക്കുന്ന ഒരു വിഡിയോ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി തോമസ് ഏബ്രഹാം(ബിജു) ഏവർക്കും നന്ദി പറഞ്ഞു. ഫിലഡൽഫിയ മേഖലയിലെ യൂത്ത് ചാപ്ലയിൻ  റവ. ജെഫ് ജാക് ഫിലിപ്പിന്റെ പ്രാർഥനയോടെയും ഏബ്രഹാം മാർ പൗലോസ് തിരുമേനിയുടെ ആശിർവാദത്തോടെയും ഉദ്ഘാടന ചടങ്ങ് പര്യവസാനിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...