അമേരിക്കൻ വാർത്ത

സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ: പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം

ഡാലസ്/ടെക്‌സസ് : കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമമാ തിയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി. വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു.

ഫൊറോനാ വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ടത്ത് ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു. ഫാ. സിബി സെബാസ്റ്റ്യൻ ബിരുദധാരികളെ അഭിനന്ദിച്ചു. ദേവാലയത്തിലെ ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടുമായി അഫിലിയേറ്റ് ചെയ്ത ദൈവശാസ്ത്ര ബിരുദമാണിത്.

ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിർന്നവർക്കായി രൂപീകരിച്ച ഈ കോഴ്‌സ്, ഷിക്കാഗോ രൂപതയിൽ 2019ന് ആരംഭിച്ചു. ഇടവക ഭാരവാഹികളും വിശ്വാസ പരിശീലന അധ്യാപകരും ബിരുദധാരികളെ അനുമോദിക്കാനായി ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനുവൽ ജോസഫ് (സൗത്ത് സോൺ), എലിസബത്ത് ആന്റണി (ഇടവക) എന്നിവർ ആയിരുന്നു കോഓർഡിനേറ്റർമാർ.


Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...