കായികം

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ന്യൂസിലൻഡിനെ 53 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 ആക്കിയെങ്കിലും അവർക്ക് 271 റൺസ് മാത്രമേ നേടാനായുള്ളു.

നവി മുംബൈ, ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ ഇടയ്ക്ക് മഴ എത്തിയതിനെ തുടർന്ന് മത്സരം ആദ്യം 49 ഓവറാക്കി ചുരുക്കിയെങ്കിലും പിന്നീടത് 44 ഓവറാക്കി മാറ്റി. പ്രതിക റാവൽ (122), സ്മൃതി മന്ദാന (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് 55 പന്തിൽ പുറത്താവാതെ നിന്ന് 76 റൺസെടുത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...