കേരള വാർത്ത

പകല്‍ 6 മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍; സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.

തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, എല്ലാ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി. അതായത്, പകൽ രണ്ട് ഷിഫ്റ്റുകൾ ആറ് മണിക്കൂർ വീതവും രാത്രി ഷിഫ്റ്റ് 12 മണിക്കൂറും എന്ന രീതിയാണിത്. നേരത്തെ, 100 കിടക്കകളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ കിടക്കകളുടെ എണ്ണം മാനദണ്ഡമാക്കില്ല.

കൂടാതെ, അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈം അലവൻസ് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു മാസം 208 മണിക്കൂറിൽ അധികരിച്ച് ജോലി ചെയ്താൽ ഓവർടൈം അലവൻസ് നൽകണം.

നഴ്സുമാരുടെ സമരത്തെത്തുടർന്ന് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലി സമയം സംബന്ധിച്ച് പഠനം നടത്താൻ 2012-ൽ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് 2021-ൽ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയിരിക്കുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...