അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

‘ബ്രിട്ടിഷുകാരെ പഠിപ്പിക്കാൻ ഇന്ത്യ’; യുകെ യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന

ലണ്ടൻ∙ യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും പരിശീലനം നൽകുക. വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലെ ആർഎഎഫ് എയർക്രൂ ഓഫിസർമാരെയായിരിക്കും ഇവർ പരിശീലിപ്പിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2026 ഒക്ടോബറിനു ശേഷമായിരിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനം ഇന്ത്യൻ വ്യോമസേനാംഗങ്ങൾ ഇവർക്ക് നൽകുക.

യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ബിഎഇ ഹോക്ക് ടിഎംകെ2-ൽ പരിശീലനം നൽകുന്നത് വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലാണ്. ടൈഫൂൺ, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളിൽ പരിശീലനം നേടുന്ന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക.‌ കഴിഞ്ഞ ദിവസം വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്, യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയുള്ള രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. ഈ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്താണ് യുകെയുടെ റോയൽ എയർഫോഴ്സ്. വിദേശ പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നത് ഗുണകരമാകുമെന്നാണ് യുകെ റോയൽ എയർഫോഴ്സിന്റെ വിലയിരുത്തൽ.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...