അമേരിക്കൻ വാർത്ത

വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹൈജാക്ക് ചെയ്ത് ഹമാസ് അനുകൂലികൾ; സർവീസുകൾ വൈകി

പെൻസിൽവേനിയ: പെൻസിൽവേനിയിലെയും ബ്രിട്ടിഷ് കൊളംബിയിലെയും വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹമാസ് അനുകൂലികൾ ഹൈജാക്ക് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള സന്ദേശങ്ങൾ വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകളിൽ മുഴങ്ങിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇതേത്തുടർന്ന് പല സർവീസുകൾക്കും താൽക്കാലികമായ തടസ്സം നേരിട്ടു.

പെൻസിൽവേനിയയിലെ ഹാരിസ്ബർഗ് രാജ്യാന്തര വിമാനത്താവളത്തിലെയും കാനഡയിലെ കെലോവ്‌ന രാജ്യാന്തര വിമാനത്താവളത്തിലെയും ടെർമിനലുകളിലൂടെ ഇത്തരത്തിലുള്ള ശബ്ദസന്ദേശം മുഴങ്ങുന്നതിന്റെ വിഡിയോ യാത്രാക്കാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഹമാസിനെ പ്രശംസിക്കുകയും ‘ഫ്രീ പലസ്തീൻ’ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സന്ദേശങ്ങളും കെലോവ്‌ന രാജ്യാന്തര വിമാനത്താവളത്തിലെ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു.

പബ്ലിക് അഡ്രസ് സിസ്റ്റങ്ങളെയും ഫ്‌ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേകളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് നടന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതു കാരണം സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 2023ലെ ഇസ്രായേൽ-ഗാസ സംഘർഷത്തിന്റെ തുടക്കം മുതൽ, പലസ്തീൻ അനുകൂല ആക്റ്റിവിസ്റ്റുകൾ ലോകമെമ്പാടും സമാനമായ ഡിജിറ്റൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...