സിനിമ

ഇന്ത്യയിലൊഴികെ ആഗോളവ്യാപകമായി മമ്മൂട്ടി ചിത്രം ‘അമരം’ റീ റിലീസിന്

റീ റിലീസിൽ തരംഗമാവാൻ മലയാളത്തിൽനിന്ന് ഒരു ചിത്രം കൂടി. മമ്മൂട്ടി നായകനായ ‘അമരം’ ആണ് റീ റിലീസിനൊരുങ്ങുന്നത്. അതേസമയം, ചിത്രം കേരളത്തിൽ കാണാൻ കഴിയില്ല. ഇന്ത്യയിലൊഴികെ ആഗോളവ്യാപകമായി ചിത്രം റീ റിലീസ് ചെയ്യും.

സൈബർ സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ് ചിത്രം റീ റിലീസിൽ പ്രദർശനത്തിനെത്തിക്കുന്നത്. 4ഗ ദൃശ്യമികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീ റിലീസ്.

മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനംചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അമരം’. മാതു, മുരളി, അശോകൻ, കെപിഎസി ലളിത, കുതിരവട്ടം പപ്പു എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തി. എ.കെ. ലോഹിതദാസ് രചന നിർവഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് രവീന്ദ്രനും പശ്ചാത്തലസംഗീതം ജോൺസണുമായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...