അമേരിക്കൻ വാർത്ത

106-ാം വയസ്സിൽ ചാപ്‌ളയിൻ സിസ്റ്റർ ജീൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു.

ഷിക്കാഗോ :ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018-ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ സിസ്റ്റർ ജീൻ ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ടീമിന്റെ മത്സരങ്ങളിൽ സിസ്റ്റർ ജീൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ടീമിന് പ്രചോദനം നൽകുന്നതിൽ സിസ്റ്റർ ജീൻ വലിയ പങ്കുവഹിച്ചു. 

ക്യാമ്പസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിലും, സിസ്റ്റർ ജീൻ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകയും വിശ്വസ്തയും ആയി തുടരുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മാർക്ക് സി. റീഡ് പറഞ്ഞു. തന്റെ 106-ാം ജന്മദിനത്തിൽ, വിദ്യാർത്ഥികൾക്കായി ഒരു സന്ദേശം നൽകിയിരുന്നു, “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക. ആരെയും അതിന് തടസ്സപ്പെടുത്താൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നേതാക്കൾ നിങ്ങളാണ്” എന്ന് സിസ്റ്റർ ജീൻ അതിൽ കുറിച്ചു. 1994 മുതൽ ലൊയോള-ഷിക്കാഗോ ടീമിൻ്റെ ചാപ്‌ളയിനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റർ ജീൻ.  

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...