അമേരിക്കൻ വാർത്ത

അമേരിക്കയിൽ  ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ  രണ്ടു വധശിക്ഷകൾ  നടപ്പാക്കി

ടെക്സാസ്  :ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ  ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം, ഒരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്.

ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയർന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...