അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കൗതുകങ്ങൾപ്രധാന വാർത്തസിനിമ

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി; ഓപ്പറേഷന്‍ സിന്ദൂര്‍ ഡോക്യുമെന്ററി ഓഗസ്റ്റ് 15-ന്‌ 

ഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 88 മണിക്കൂർ നീണ്ട പ്രത്യാക്രമണ ദൗത്യത്തിന്റെ കഥ പറയുന്ന ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന ഡോക്യുമെന്ററി സീരീസ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ദൗത്യത്തിന്റെ ആസൂത്രണവും നിർവഹണവും പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15-ന് രാത്രി ഒൻപതു മണി മുതൽ 11 മണി വരെ ഡിസ്കവറി ചാനലിലും തുടർന്ന് ഡിസ്കവറി പ്ലസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും. ഇന്ത്യയുടെ ഉന്നത സൈനിക നേതൃത്വം, പ്രതിരോധ വിദഗ്ധർ, മാധ്യമപ്രവർത്തകർ, മുൻനിര സൈനികർ എന്നിവരുടെ അപൂർവമായ അനുഭവങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പാകിസ്താനിലേയും പാക് അധീന ജമ്മു കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന പുലർച്ചെ നടത്തിയ പ്രത്യാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ഡോക്യുമെന്ററിയിൽ വിവരിക്കുന്നു. ഇന്ത്യയുടെ വാർ റൂമുകളിൽ എടുത്ത തന്ത്രപരമായ തീരുമാനങ്ങൾ, സൈന്യത്തിന്റെ സംയോജിത പ്രതികരണം, പിന്നീട് വെടിനിർത്തലിൽ അവസാനിച്ച ഇന്ത്യ-പാക് സംഘർഷാവസ്ഥ എന്നിവയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ പുതിയ ‘ഡിക്ലാസിഫൈഡ്’ ഫ്രാഞ്ചൈസിക്ക് കീഴിലാണ് സീരീസ് പുറത്തിറങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ഡോക്യുമെന്ററി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...