അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; ‘ടീം വോയിസ് ഓഫ് ഫോമാ’ പാനലിനു വൻ വിജയം

ഹ്യൂസ്റ്റൺ: ഫോമാ പ്രസിഡന്ടായി  ബിജു തോണിക്കടവിലും അദ്ദേഹം  നേതൃത്വം നൽകിയ ‘ടീം വോയിസ് ഓഫ് ഫോമാ’ പാനലും വൻ ഭൂരിപക്ഷത്തോടെ  വിജയിച്ചു. ‘ടീം വോയിസ് ഓഫ് ഫോമാ’ ടീമിന്റെ പിന്തുണയുള്ളവരാണ് മറ്റു സ്ഥാനങ്ങളിൽ വിജയിച്ച മിക്കവരും. മുഖ്യ ഇലക്ഷൻ കമീഷണർ മാത്യു ചെരുവിൽ, കമ്മീഷണര്മാരായ ജോർജ് മാത്യു, മാത്യു ജോഷ്വ എന്നിവരാണ് പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തിൽ ഫലം പ്രഖ്യാപിച്ചത്.

അകെ വോട്ട് 726. പോൾ  ചെയ്തത് 685.

ബിജു തോണിക്കടവിൽ, കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്- 427 വോട്ട് 
മാത്യൂ വർഗീസ് (ജോസ് ഫ്ലോറിഡ) നവ കേരള മലയാളി അസോസിയേഷൻ ഇൻ‌കോർപ്പറേറ്റഡ്-256 വോട്ട്

ജനറൽ സെക്രട്ടറിയായി പോൾ പി ജോസ്,  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് 370 വോട്ട് നേടി വിജയിച്ചു.
അനു സ്കറിയ,  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ 313 വോട്ട് നേടി.

ട്രഷററായി പ്രദീപ് നായർ, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ (വൈഎംഎ) വിജയിച്ചു. 403 വോട്ട്. എതിർത്ത ബിനോയ് തോമസിനു ,  കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് 280 വോട്ട്.

ഡാളസ് മലയാളി അസോസിയേഷനിൽനിന്നുള്ള  (ഡിഎംഎ) സാമുവൽ മത്തായി 415 വോട്ടോടെ വൈസ് പ്രസിഡന്ടായി. ജോൺസൺ ജോസഫ്,   ഒരുമ, കാലിഫോർണിയ- 268 വോട്ട് നേടി.

ജോയിന്റ് സെക്രട്ടറിയായി വിജയിച്ച ഡോ. മഞ്ജു കൃഷ്ണ പിള്ളക്ക്,,  അരിസോണ മലയാളി അസോസിയേഷൻ, 401 വോട്ടും എതിർത്ത രേഷ്മ രഞ്ജനു , നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, 282 വോട്ടും ലഭിച്ചു.

ജോൺസൺ കണ്ണൂക്കാടൻ,  ദി മലയാളി അസോസിയേഷൻ ഓഫ് ചിക്കാഗോ (സിഎംഎ) ആണ് 
ജോയിന്റ് ട്രഷറർ. 363 വോട്ട്. ടിറ്റോ ജോർജ് ജോൺ, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ. (എംഎസിഎഫ്)320 വോട്ട് നേടി.

നാഷണൽ അഡ്വൈസറി  കൗൺസിൽ ചെയർ ആയി വിജി ജി എബ്രഹാം, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് ന്യൂയോർക്ക് ഇൻ‌കോർപ്പറേറ്റഡ് വിജയിച്ചു. 127 വോട്ട്. റോയ് ചെങ്ങന്നൂർ, റോക്ക്‌ലാൻഡ് ഓറഞ്ച് മലയാളി അസോസിയേഷൻ ഇൻ‌കോർപ്പറേറ്റഡ് കമ്പനി (റോമ) 84 വോട്ട് നേടി.

എംപയർ റീജിയൻ -3 ആർ.വി.പി. ആയി സണ്ണി പി നൈനാൻ (സണ്ണി കല്ലൂപ്പാറ, മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടി വിജയിച്ചു. 36 വോട്ട്. എതിർത്ത മോൻസി വർഗീസ്, കേരള സമാജം ഓഫ് യോങ്കേഴ്‌സ് ഇൻക് 34 വോട്ട് നേടി

സൺഷൈൻ റീജിയൻ -7 ആർ.വി.പി ആയി സുശീൽ  നാലകത്ത്, നവകേരള മലയാളി അസോസിയേഷൻ Inc വിജയിച്ചു. 55 വോട്ട്. ശാന്തി വർഗീസ്, നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ
45 വോട്ട് നേടി.

ഹൂസ്റ്റൺ ദക്ഷിണ മേഖല-10 ആർ.വി.പി.
മൈക്കിൾ ജോയ്, സാൻ അൻ്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷൻ വിജയിച്ചു. 26 വോട്ട്. 
വർഗീസ് രാജേഷ് മാത്യു, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ. (MAGH) 15 വോട്ട് നേടി.

ഹോളിവുഡ് മേഖല -12 ആർ.വി.പി 
ജോർജ്ജ് തോമസ്, പുല്ലാപ്പള്ളി,   കേരള അസോസിയേഷൻ ഓഫ് ലോസ് ഏഞ്ചൽസ് (KALA,CA) 23 വോട്ട് നേടി വിജയിച്ചു. സുജ ഈപ്പൻ  ഔസോ,  ഇൻലാൻഡ് എംപയർ മലയാളി അസോസിയേഷൻ 16 വോട്ട് നേടി.

ഗോൾഡൻ റീജിയൻ-13 ആർ.വി.പി  ആയി സജൻ ജോസ് മൂലേപ്ലാക്കൽ, ബേ മലയാളി വിജയിച്ചു. 36 വോട്ട്. ജോമി മാത്യു കളപ്പുരക്ക് , കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ. (KAW) 14 വോട്ട്.

അറ്റ് ലാർജ് റീജിയൻ -15 ആർ.വി.പി: ബിജു കട്ടത്തറ, ടൊറൻ്റോ മലയാളി സമാജം- 40 വോട്ട് നേടി വിജയിച്ചു. 
ഡെന്നി കണ്ണൂക്കാടൻ, നയാഗ്ര പാന്തേഴ്സ് , 20 വോട്ട് നേടി.

നാഷണൽ കമ്മിറ്റി (ഒരു റീജിയനിൽ നിന്ന് രണ്ടു പേർ; സൺഷൈൻ, മെട്രോ, എമ്പയർ റീജിയനുകളിൽ നിന്ന് 3 പേര് വീതം )

സൗത്ത് ഈസ്റ്റ് റീജിയൻ -6
ബിനു കാസിം, ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ (GAMA) -22
സിജു ഫിലിപ്പ്, അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ)- 27
അബൂബക്കർ സിദ്ദിഖ്, ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ (GAMA)-13

സൺ ഷൈൻ മേഖല-7 (3 പേർ)
സന്തോഷ് വി തോമസ്, ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷൻ-92
ജിനോ വറുഗീസ്, മലയാളി അസോസിയേഷൻ ഓഫ് താമ്പ (MAT)-71
മോൾ മാത്യു കിടങ്ങയിൽ, മയാമി മലയാളി അസോസിയേഷൻ-84
ക്യാപ്റ്റൻ വിബിൻ വിൻസെൻ്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ-62

ഗോൾഡൻ റീജിയൻ -13 
ഡാനിഷ് തോമസ്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) -49
ഷൈജു വർഗീസ്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) 34
ബിജു സ്കറിയ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (KAW)-23

അറ്റ് ലാർജ് റീജിയൻ -15
സജയ് സെബാസ്റ്റ്യൻ, കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട-44
പിൻ്റോ ജോസഫ്, നയാഗ്ര മലയാളി സമാജം-41
എൽഡ്രിഡ് ജോൺ കാവുങ്കൽ, നയാഗ്ര പാന്തേഴ്സ്-24
റയീസ് നിഷാദ്, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) -11

വനിതാ പ്രതിനിധികളായി ആര് സ്ഥാനത്തേക്ക്  7 പേര് മത്സരിച്ചു.  
ആഗ്നസ് മാത്യു, ഷിക്കാഗോ മലയാളി അസോസിയേഷൻ  -611
അപർണ ബീന, കേരള അസോസിയേഷൻ ഓഫ് കൊളറാഡോ യുണൈറ്റഡ് –643
മെറിറ്റ ജിയോ, സാക്രമെൻ്റോ സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ്-529
സെൽബി കുര്യാക്കോസ്,  ORUMA കാലിഫോർണിയ-646
ഷനോജ രവീന്ദ്രൻ നായിക്, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) -587
സുമിനി അശോക് ജോർഡൻ,  ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ -578
ഷേർളി ജോൺ, ഒക്ലഹോമ മലയാളി അസോസിയേഷൻ-504 പരാജയപ്പെട്ടു.

ബിജു തോണിക്കടവില്‍

ഫോമായുടെ വിവിധ നേതൃപദവികളില്‍ പ്രവര്‍ത്തിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ബിജു തോണിക്കടവില്‍ ഫോമായുടെ എക്കാലത്തേയും മികച്ച നേതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ഫോമായ്ക്ക് ആഗോള തലത്തില്‍ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ ഫോമയില്‍ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങള്‍ ചെറുതല്ല. ഫിലപ്പ് ചാമത്തില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഫോമയ്‌ക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച ആര്‍.വി.പി എന്ന നിലയില്‍ ഫോമാ വില്ലേജിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. തുടര്‍ന്ന് അനിയന്‍ ജോര്‍ജ് പ്രസിഡന്റായ സമയത്ത് ജോയിന്റ് ട്രഷററായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി എന്ന് മാത്രമല്ല പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കോവിഡിന്റെ വ്യാപന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ മികച്ച സേവനമാണ് ഫോമാ അന്ന് നടത്തിയത്. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ സമയത്ത് ഫോമയുടെ ട്രഷററായ ബിജു നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സംഘടനകള്‍ക്ക് വലിയ മാതൃകയായി.കേരളാ കണ്‍വെന്‍ഷന്‍, കാന്‍ കൂണ്‍ കണ്‍വെന്‍ഷന്‍ എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. 2024-ല്‍ അധികാരം  കൈമാറുമ്പോള്‍ 88,856 ഡോളര്‍ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏല്‍പ്പിച്ച ട്രഷറര്‍ എന്ന ഖ്യാതി ബിജു തോണിക്കാവിലിന് സ്വന്തമാണ്. നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് നീക്കിയിരിപ്പിന്റെ കണക്കിലേക്ക് ഫോമയെ ഉയര്‍ത്തിയ ട്രഷറര്‍ എന്ന നിലയില്‍ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിന്റെ ചരിത്രം സൃഷ്ടിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ ആഗോള തലത്തില്‍ പ്രാവിണ്യം നേടാനുമുള്ള പദ്ധതികള്‍ക്കാണ് ബിജു തോണിക്കടവില്‍ ലക്ഷ്യമിടുന്നത്. സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവില്‍ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവും സര്‍വ്വ സമ്മതനുമാണ്.

പോള്‍ പി ജോസ്

ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂര്‍വ്വമായ പ്രവര്‍ത്തന മികവും സംഘടനാ പാടവവും അര്‍പ്പണബോധവും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോള്‍ പി ജോസ്. നിലവില്‍ ഫോമായുടെ ജോയിന്റ് സെക്രട്ടറി ആയ പോള്‍ പദവി ഏറ്റെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍  തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചതാണ്. ഫോമാ നടപ്പിലാക്കിയ നവീന പദ്ധതികളായ ‘അമ്മയോടൊപ്പം’, ‘ഉന്നതി’, ‘ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്’ചാരിറ്റി, നിര്‍ധനര്‍ക്കുള്ള ‘ഭവന പദ്ധതി’, ‘ഫോമാ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം’ തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫോമാ ജോയിന്റ് സെക്രട്ടറി ആകുന്നതിന് മുമ്പുളള കാലയളവില്‍ മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റായി തിളങ്ങിയ പോള്‍, മാതൃ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ അന്‍പതാമത് പ്രസിഡന്റായിരുന്നു.  സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്ക് മലയാളി കമ്മ്യൂണിറ്റിയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതി ചേര്‍ക്കുവാന്‍ പോളിന്റെ നേതൃത്വത്തിന് സാധിച്ചു. കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ് അംഗം എന്നീ നിലകളിലെ പദവികളിലും പ്രശംസനീയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.

പ്രദിപ് നായര്‍

ട്രഷറര്‍ ആയി മത്സരിക്കുന്ന പ്രദിപ് നായര്‍, താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുന്‍ നിരയിലേക്ക് വന്ന എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നഅപൂര്‍വ്വം വ്യക്തികളിലൊരാളാണ്.2006-ല്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ കമ്മറ്റി മെമ്പര്‍ ആയിട്ടാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച പ്രദീപിന് പിന്നീട് അസോസിയേഷന്റെ എല്ലാ പദവികളും അലങ്കരിക്കുവാന്‍ സാധിച്ചു. 2008-ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള  ചുവടുവെയ്പ്പ്. 2008-2010 കാലയളവില്‍ എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍, 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം, തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പ്രദീപ് നായര്‍, 2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയി. ആര്‍.വി.പി എന്ന നിലയില്‍ കണ്‍വെന്‍ഷന് ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ച പ്രദീപിന് ഫോമയുടെ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കുവാനും സാധിച്ചു. കഴിഞ്ഞ വര്‍ഷം പുണ്ടകാനയില്‍ നടന്ന ഫോമാ കണ്‍വന്‍ഷന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു. നാഷണല്‍ വൈസ് പ്രസിഡന്ടായും എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയും യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായും സേവനം ചെയ്തിട്ടുള്ള പ്രദീപ് നായരുടെ പ്രവര്‍ത്തന മികവും അര്‍പ്പണബോധവും ഏവരും കണ്ടറിഞ്ഞിട്ടുള്ളതാണ്.

സാമുവല്‍ മത്തായി

ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി നേതാവായി നേതൃത്വ പാടവം തെളിയിച്ച സാമുവല്‍ മത്തായി ഡാളസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വച്ച വ്യക്തിത്വമാണ്. 2020 -2022 കാലത്ത്ഫോമായുടെ നാഷണല്‍ കമ്മിറ്റിയംഗമായുംമികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്‌ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ‘രഥം’ ത്രൈമാസികയുടെ ജനറല്‍ എഡിറ്ററായി സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നു. ഇവിടെയും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി ചെയ്തു വരുന്നു.അമേരിക്കയില്‍ എത്തി അധികം വൈകാതെ തന്നെ സ്വന്തം ബിസിനെസ്സ് ആരംഭിക്കുകയും അവയെല്ലാം ലാഭകരമായി നടത്തുകയും ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കണ്‍വെന്‍ഷനുകളിലും സജീവ സാന്നിധ്യമാണ്. എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന, ഫോമയുടെ നന്‍മയും ഉയര്‍ച്ചയും മാത്രം ആഗ്രഹിക്കുന്ന സാമുവല്‍മത്തായി, വാഗ്ദാനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് താല്പര്യം എന്ന  തന്റെ വ്യക്തമാക്കുന്നു.വ്യക്തമായ കര്‍മ്മപരിപാടികളുമായാണ് സാമുവല്‍ മത്തായി മത്സരരംഗത്തു വരുന്നത്. നാട്ടിലെന്നപോലെ ഇവിടെയും പ്രശ്നങ്ങള്‍ ധാരാളമായി അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഫോമ മാറണം. ഇപ്പോഴത്തെ നല്ല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഫോമ എങ്ങനെ ആയിരിക്കണമെന്നുള്ളതിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നദ്ദേഹം പറയുന്നു. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ദീര്‍ഘവീക്ഷണത്തോടു കൂടിയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്ന സാമുവല്‍ മത്തായി സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു.

ഡോ.മഞ്ജു പിള്ള

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ ഡോ.മഞ്ജു പിള്ളയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ഡോ. മഞ്ജു, നിലവില്‍ ഫോമാ വിമെന്‍സ് ഫോറത്തിന്റെ നാഷണല്‍ ജോയിന്റ് ട്രഷററായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികള്‍ വഹിച്ചിട്ടുള്ള മഞ്ജു, ഇപ്പോള്‍ പ്രസ്തുത സംഘടനയുടെ അഡൈ്വസറി കൗണ്‍സില്‍ അംഗമാണ്. നിലവില്‍ ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ജോയിന്റ് ട്രഷററായ ഡോ. മഞ്ജു സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ഫോമായോടൊപ്പം നിന്ന് ചെയ്തുവരുന്നു. കേരളത്തിലെ ആദിവാസി മേഖലയില്‍ മുളകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നതിന് ആവശ്യമായ ടൂള്‍ കിറ്റുകള്‍ വിമന്‍സ് ഫോറം അവിടെ നേരില്‍ ചെന്ന് വിതരണം ചെയ്തു, വനിതാദിനത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഒരു സൂം സെഷന്‍ സംഘടിപ്പിച്ചു, അരിസോണ മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ പ്രധാന സംഘാടക ആയി പ്രവര്‍ത്തിച്ചു, ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകള്‍ സംഘടിപ്പിച്ചു, തുടങ്ങിയ ഒട്ടനവധി കര്‍മ്മപരിപാടികള്‍ സംഘടിപ്പിച്ചും ഭാഗഭാക്കായും ഡോ. മഞ്ജു തന്റെ പ്രവര്‍നങ്ങളുമായി മുന്നോട്ട് പോകുന്നു. ഡോക്ടര്‍ എന്ന നിലയില്‍ ആരോഗ്യ സംബന്ധമായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ഫോമായില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. പക്ഷെ മനസ്സിന് അസുഖം വന്നാല്‍ ഇപ്പോഴും ചികിത്സ തേടാന്‍ മലയാളികള്‍ മടിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍.ഇത്തരം പല പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും. കേരളത്തിലെയും അമേരിക്കയിലെയും ഡോക്ടര്‍മാരെ ഏകോപിപ്പിച്ചുകൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങളും ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മഞ്ജൂ പറഞ്ഞു വയ്കുന്നു.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍

ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആര്‍.വി.പി ആയി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഫോമയുടെ ആരംഭം മുതല്‍ സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളി ആയിരുന്നു. 2018-ല്‍ ചിക്കാഗോയില്‍ വെച്ച് നടന്ന ഫോമാ കണ്‍വെന്‍ഷന്റെ അത്യുജ്ജ്വല വിജയത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷം ഫോമയുടെ നാഷണല്‍ ക്രെഡന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയും കാന്‍കൂണില്‍ വെച്ച് നടത്തപ്പെട്ട ഫോമാ കണ്‍വെന്‍ഷന്റെ കലാമേളയുടെ ചെയര്‍മാനായും വിജയകരമായി പ്രവര്‍ത്തിച്ചു .പൂണ്ടാകാനയില്‍ വെച്ച് നടത്തപ്പെട്ട ഇക്കഴിഞ്ഞ ഫോമാ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റി കോ ചെയര്‍മാനായിരുന്നു. ദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ജോണ്‍സനെ ചിക്കാഗോ മലയാളി സമൂഹത്തിന് സുസമ്മതനാക്കി. അദ്ദേഹം ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. അന്ന് തുടങ്ങി വെച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിലെ ഭവന രഹിതരായ ആളുകള്‍ക്ക് 25-ല്‍ പരം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കാന്‍ സാധിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയര്‍മാനായി ഇപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അതിന്റെ ഫിനാന്‍ഷ്യല്‍ ചെയര്‍മാനായിരുന്നു. ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ആരംഭിച്ചത് 1988-ല്‍ സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ്, എസ്.എം.സി.സി പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.എം.സി.സി നാഷണല്‍ വൈസ് പ്രസിഡന്റ് ആയി ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ ജോണ്‍സണ് ലഭിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കാര്യക്ഷമമായും സമയബന്ധിതമായും ചെയ്ത് അതേറ്റവും ഭംഗിയാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന  മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി

ന്യൂഡൽഹി: ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി. ബിഹാറിലെ ബാങ്കിപുരിൽ...

അമേരിക്കൻ വാർത്ത

ചരിത്രം രചിക്കുവാൻ ‘അമേരിക്ക ഗോട്ട് ടാലെന്റ്റ്’ ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് ലീഡർഷിപ്പ്‌ പ്രോഗ്രാമിലേക്ക് ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹ്യൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള, സെൻട്രൽ ഫോർട്ട്...

അമേരിക്കൻ വാർത്ത

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം...