അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഫോമയുടെ രാജ്യാന്തര കൺവൻഷന് തുടക്കം: അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം

ഹ്യൂസ്റ്റൺ: അമേരിക്കയിലെ മലയാളികളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നു തൃത്താല എംഎല്‍എ വി.ടി ബല്‍റാം. ഫോമ  കണ്‍വെന്‍ഷനില്‍  മുഖ്യാതിഥി ആയി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫോമ കേരളത്തില്‍ നടത്തിവരുന്നു. ഇവ  ഏറെ പ്രശംസനീയമാണ്, ഫോമയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫോമയ്ക്കുള്ളത് മാതൃകാപരമായ   പാരമ്പര്യമാണ് . ഇതിന്റെ തുടക്കക്കാര്‍ കാട്ടിത്തന്ന പാതയിലൂടെ അമേരിക്ക എന്ന മഹാരാജ്യത്ത് മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഫോമ നിറവേറ്റുന്നത്.  

ഫോമാ തെരഞ്ഞെടുപ്പ് വീറും വാശിയോടെയുമാണ് നടക്കുന്നതിന്നു മനസിലായി . അപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ  പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു.

ഫോമാ കൺവൻഷൻ മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന മാതൃക, പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങൾ, പ്രവാസി മലയാളികളുടെ സാമൂഹിക പ്രതിബദ്ധത എന്നിവയായിരുന്നു ഉദ്ഘാടന പ്രസംഗത്തിലെ പ്രധാന വിഷയങ്ങൾ.

ഫോമാ സമ്മേളനത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും അമേരിക്കയിലേക്കുള്ള തന്റെ രണ്ടാം സന്ദർശനമാണിതെന്നും ശൈലജ പറഞ്ഞു. നേരത്തെ ന്യൂയോർക്കിലും വാഷിംഗ്ടണിലുമുള്ള പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും, നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാൾട്ടിമോറിലെ പ്രമുഖ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനും അവിടുത്തെ ആദരവ് ഏറ്റുവാങ്ങാനും അവസരം ലഭിച്ചതായും അവർ ഓർമിപ്പിച്ചു.
ലോകത്ത് യഥാർഥ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടേണ്ടത് ഓരോ മനുഷ്യനും തുല്യമായ അവസരങ്ങൾ ലഭിക്കുമ്പോഴാണെന്ന് ശൈലജ പറഞ്ഞു. അമേരിക്കയുടെയും ഇന്ത്യയുടെയും ജനാധിപത്യ പാരമ്പര്യങ്ങൾ പരാമർശിച്ച അവർ, മനുഷ്യാവകാശങ്ങളും അവസരസമത്വവും ലോകമെമ്പാടും ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
വിദേശത്ത് താമസിക്കുന്ന മലയാളികൾ സ്വന്തം നാടിനെയും ഭാഷയെയും സംസ്കാരത്തെയും മറക്കാതെ സംഘടനകളിലൂടെ ഒരുമിച്ചു നിൽക്കുന്നത് സന്തോഷകരമാണെന്ന് ശൈലജ പറഞ്ഞു. ഓണാഘോഷങ്ങൾ ഉൾപ്പെടെ മലയാളി പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ഫോമാ പോലുള്ള സംഘടനകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

Untitled-1

ഫോമാ സമ്മേളനത്തിൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു. ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സംഘടനയുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാണെന്ന് പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി ഫോമ ശക്തമായ ആഗോള മലയാളി പ്രസ്ഥാനമായി വളർന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഫോമയുടെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ സംഘടനയുടെ വളർച്ചയും പ്രവർത്തന മികവും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് ഫോമാ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി സംഘടന 12 റീജിയനുകളിൽ നിന്ന് 15 റീജിയനുകളിലേക്കും, 84 അംഗ അസോസിയേഷനുകളിൽ നിന്ന് 100 അംഗ അസോസിയേഷനുകളിലേക്കും വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവെൻഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

houst2

ട്രഷറർ സിജിൽ പാലക്കലോടി,വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ് ,ജോയിന്റ് സെക്രട്ടറി പോൾ ജോസ് തുടങ്ങിയവർ ആശംസ അറിയിച്ചു. ഡിസ്ട്രികട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ,ജഡ്ജ് ജൂലി മാത്യു എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഫോമയുടെ സാഹിത്യ പ്രസിദ്ധീകരണമായ ‘അക്ഷരകേരളം’ മാസികയുടെ പുതിയ പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ തമ്പി ആന്റണി മാസികയെ സദസിന് പരിചയപ്പെടുത്തി.

കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങര, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ആർ.വി.പി. ബിജു ലോസൺ, വിമൻസ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത നോബിൾ, ഗ്രാൻഡ് സ്പോൺസർ സാജൻ വർഗീസ്, മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ഐ.പി.സി.എൻ.എ. പ്രസിഡന്റ് രാജു പള്ളത്ത്, ജെ.ഡബ്ലിയു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ പിന്തുണയ്ക്കും ചടങ്ങിൽ സംബന്ധിയ്ക്കുന്ന IPCNA പ്രസിഡണ്ട് രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പങ്കെടുക്കുന്ന അംഗങ്ങൾ എന്നിവർക്ക് പ്രതെയ്ക നന്ദി അറിയിച്ചു. ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ നന്ദി അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന  മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി

ന്യൂഡൽഹി: ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി. ബിഹാറിലെ ബാങ്കിപുരിൽ...

അമേരിക്കൻ വാർത്ത

ചരിത്രം രചിക്കുവാൻ ‘അമേരിക്ക ഗോട്ട് ടാലെന്റ്റ്’ ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് ലീഡർഷിപ്പ്‌ പ്രോഗ്രാമിലേക്ക് ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹ്യൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള, സെൻട്രൽ ഫോർട്ട്...

അമേരിക്കൻ വാർത്ത

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം...