ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച നടൻ, മികച്ച ഗായിക, മികച്ച ഛായാഗ്രഹണം; ദേശീയ പുരസ്‌കാര നിറവിൽ മലയാള സിനിമ

ന്യൂഡൽഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായൻ’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. ‘പുഷ്പ 2’-ലൂടെ സുകുമാർ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.
ഡൽഹിയിൽ നാഷണൽ മീഡിയ സെന്ററിൽ വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

ഫീച്ചർ ഫിലിം വിഭാഗം

നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)

നടി -യാമി ഗൗതം

സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)
ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ

മികച്ച എന്റർടെയ്നർ -കൽക്കി 2898 എഡി

നവാഗതസംവിധായകൻ -രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ)

മികച്ച ചിത്രം -ആർട്ടിക്കിൾ 370

കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു

സൗണ്ട് ഡിസൈൻ -സുരേൻ. ജി (മെയ്യഴകൻ) |പ്രത്യേക പരാമർശം

നടൻ -ധനുഷ് (ക്യാപ്റ്റൻ മില്ലർ) | പ്രത്യേക പരാമർശം

മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു

തമിഴ് ചിത്രം -രായൻ

മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ

കന്നഡചിത്രം -മിഥ്യ

ഹിന്ദി ചിത്രം -ശ്രീകാന്ത്

ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ

സംഘട്ടന സംവിധാനം -അനൽ അരശ് (മഹാരാജ)

കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2)

ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)

പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)

സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)

മേക്കപ്പ് -പി. രവികുമാർ (കമ്മിറ്റി കുറോളു)

കോസ്റ്റ്യൂം ഡിസൈനർ -ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)

പ്രൊഡക്ഷൻ ഡിസൈനർ -നിതിൻ സിഹാനി ചൗധരി (കൽക്കി)

എഡിറ്റിങ് -ആർ. കലൈവാനൻ (അമരൻ)

സൗണ്ട് ഡിസൈൻ -മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

അവലംബിത തിരക്കഥ -സ്വർഗന്ധർവ സുധീർ ഫാഡ്കേ

ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

ഗായിക -വൈക്കം വിജയലക്ഷ്മി (ARM)

ഗായകൻ -അഭയ് ജോധ്പുർകർ

ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)

ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)

സഹനടി –1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)

സഹനടൻ -സഞ്ജയ് മിശ്ര (ഭക്ഷക്)


നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം – ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം – ഭദ്ര – കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈൻ – ഹരിഹരസുതൻ – ബ്ലൂ (തമിഴ്)

സംവിധാനം – ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....