അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പ് 2026: ഒക്ടോബർ 27-ന് വോട്ടെടുപ്പ്

ജെറുസലേം: ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഇസ്രായേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലെ പ്രമുഖ അംഗമായ ഓഫിർ കാറ്റ്സാണ് തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി അറിയിച്ചത്. നിലവിലെ പാർലമെന്റായ നെസെറ്റിന്റെ കാലാവധി ജൂലൈ 17-ന് അവസാനിക്കും. കഴിഞ്ഞ 50 വർഷത്തിനിടയിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരായി ഇതോടെ നെതന്യാഹു ഭരണകൂടം മാറും. സെപ്റ്റംബർ 7-ഓടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക സമർപ്പിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സർവേകൾ പ്രകാരം കടുത്ത പോരാട്ടമാണ് ഇസ്രായേലിൽ നടക്കുന്നത്. ചാനൽ 12 ന്യൂസ് നടത്തിയ സർവേ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിയും 23 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ പ്രതിപക്ഷ ബ്ലോക്കിന് ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കുറവായതിനാൽ ഒരു തൂക്കുസഭയിലേക്കും രാജ്യം നീങ്ങിയേക്കാമെന്ന് സർവേകൾ വിലയിരുത്തുന്നു.

2022 നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നത്. ലിക്കുഡ് ഉൾപ്പെടെയുള്ള വിവിധ വലതുപക്ഷ പാർട്ടികൾ ചേർന്നുള്ള ഈ സഖ്യം 2022 ഡിസംബർ 29-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ളതും മതപരമായ യാഥാസ്ഥിതികവുമായ സർക്കാരായാണ് നെതന്യാഹുവിന്റെ സർക്കാരിനെ വിമർശകർ വിശേഷിപ്പിക്കുന്നത്. യുദ്ധസാഹചര്യങ്ങൾക്കിടയിലും കാലാവധി പൂർത്തിയാക്കി ജനവിധി തേടാനൊരുങ്ങുകയാണ് നെതന്യാഹുവും സംഘവും. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ...