അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ച മലപ്പുറം സ്വദേശിക്ക് യുഎപിഎ

മലപ്പുറം: പ്രവാസ ലോകത്ത് ഇരുന്ന് ഇന്ത്യവിരുദ്ധ പരാമര്‍ശം നടത്തിയതിന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ പിടിയിലായ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിനെതിരെ യുഎപിഎ ചുമത്തിയതോടെ സമാനമായ കേസില്‍പെട്ടവര്‍ ഭീതിയില്‍. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ഇടുക്കി മുട്ടം പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് സമാനമായ രീതിയില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന ഭീതിയില്‍ വിദേശത്ത് തുടരുന്നത്.

ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിച്ച് ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഇന്ത്യന്‍ പൗരനുമുണ്ടെങ്കിലും, സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ ഇത്തരം വിമര്‍ശനങ്ങള്‍ പലപ്പോഴും അതിരുകടക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ വെറുപ്പ് വിതറുകയും രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ പരസ്യമായി നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇത്തരം രാജ്യവിരുദ്ധ സൈബര്‍ പ്രചാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ചില മലയാളികളാണ് എന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ഒമാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ കഴിയുന്നതുകൊണ്ട് രാജ്യത്തെയും ഭരണകൂടത്തെയും അന്ധമായി പരിഹസിക്കുന്നതും തരംതാഴ്ത്തി സംസാരിക്കുന്നതും വലിയ കുഴപ്പമില്ലാത്ത കാര്യമാണെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. മുന്‍പ് ഇറാന്‍ യുദ്ധകാലത്ത് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ അനേകം പ്രവാസികളെ യു.എ.ഇ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. അതോടെ തങ്ങള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയും, പകരം ഇന്ത്യയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇവരുടെ രീതിയായി മാറി. ഇതിനിടയില്‍ ഗള്‍ഫില്‍ വെച്ച് ഇവര്‍ക്ക് ആരെങ്കിലും മറുപടി നല്‍കിയാല്‍, അവിടുത്തെ ഭരണകൂടത്തെ സ്വാധീനിച്ച് അവരെ ജയിലില്‍ അടപ്പിക്കുന്നത് ഇക്കൂട്ടരുടെ സ്ഥിരം ശീലമാണെന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍, ഇത്തരത്തില്‍ പ്രവാസ ലോകത്തിരുന്ന് ഇന്ത്യക്കെതിരെ കടുത്ത രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് (26) എന്ന യുവാവ് ഒടുവില്‍ നിയമത്തിന്റെ വലയിലായിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു കൊച്ചി സ്വദേശിയായ എന്‍. രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം. സൈനികന്റെ മകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് വികാരനിര്‍ഭരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന സനൂഫ്, ഈ വീഡിയോയ്ക്ക് താഴെ ‘ഇന്ത്യക്കാര്‍ ഇനിയും മരിക്കും’ എന്ന തരത്തില്‍ അങ്ങേയറ്റം പ്രകോപനപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമായ വിദ്വേഷ കമന്റ് രേഖപ്പെടുത്തുകയായിരുന്നു. ‘ഇങ്ങനെയാണോ എന്റെ സഹോദരങ്ങള്‍ ഈ കാഫിറിനെ കൊന്നുകളഞ്ഞത്, നന്നായി. ഇന്നല്ലെങ്കില്‍ നാളെ കാശ്മീര്‍ ഞങ്ങള്‍ പിടിച്ചേക്കും. ഇന്ത്യയില്‍ നിന്നും കാശ്മീരിനെ വേര്‍പെടുത്തും. മറ്റു ലോകരാജ്യങ്ങള്‍ ഇന്ത്യയെ കാര്‍ക്കിച്ചു തുപ്പും. എന്റെ സഹോദരങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുകയറി ഇന്ത്യന്‍ മുസ്ലീങ്ങളെ സംരക്ഷിച്ച് ബാക്കി മനുഷ്യരെ കൂട്ടം കൂട്ടമായി നശിപ്പിച്ചിരിക്കും. കാലങ്ങളായി കാത്തിരിക്കുകയായിരുന്നു വിശുദ്ധ യുദ്ധത്തിന് വേണ്ടി. ഇന്ത്യന്‍ ആര്‍മിക്ക് ഞങ്ങളുടെ സ്ലീപ്പര്‍ സെല്ലുകളെ കൊല്ലാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ആശയങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. ‘നാരെ തക്ബീര്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് ഒരു ദിവസം നിങ്ങളുടെയൊക്കെ അടുത്ത് ഞങ്ങള്‍ എത്തിയിരിക്കും.’ എന്നായിരുന്നു കുറിപ്പ്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം മുട്ടം പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍, വിദേശത്തിരുന്ന് പോസ്റ്റ് ചെയ്ത ഈ കമന്റ് അതീവ ഗുരുതരമായ കുറ്റമാണെന്ന് കണ്ടെത്തുകയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന്, സൗദി അറേബ്യയില്‍ നിന്ന് രഹസ്യമായി കേരളത്തിലെത്താന്‍ ശ്രമിച്ച മുഹമ്മദ് സനൂഫിനെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഇമിഗ്രേഷന്‍ അധികാരികള്‍ തടഞ്ഞുവെക്കുകയും കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ശേഷം പ്രതിയെ ഇടുക്കി മുട്ടം പൊലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിലവില്‍ പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

തുടക്കത്തില്‍ സാധാരണ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെങ്കിലും, കുറ്റത്തിന്റെ ഗൗരവവും രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയും കണക്കിലെടുത്ത് കേരള പൊലീസ് മുഹമ്മദ് സനൂഫിനെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തി. ആദ്യം ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്ത് യു.എ.പി.എ ചുമത്തണമെന്ന് മറുനാടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, കേരള പൊലീസ് തന്നെ പ്രതിക്കെതിരെ യു.എ.പി.എ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ വലിയ ജാഗ്രത കാണിക്കാതിരുന്ന പൊലീസ് സംവിധാനത്തില്‍ വന്ന വലിയ മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്. യു.എ.പി.എ ചുമത്തിയതോടെ പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കില്ല എന്ന് മാത്രമല്ല, കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ (NIA) കേസ് ഏറ്റെടുത്ത് പ്രതിയെ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റാനുള്ള സാധ്യതയും വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇനി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജാമ്യം ലഭിക്കാതെ സനൂഫിന് അഴിക്കുള്ളില്‍ കഴിയേണ്ടി വരും. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലോ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സംഭവം നടന്ന് ഒന്നര വര്‍ഷത്തോളമായിട്ടും സനൂഫിന്റെ അക്കൗണ്ടില്‍ വന്ന കമന്റിനെ തള്ളിപ്പറയാനോ ന്യായീകരിക്കാനോ ആരും രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ പൊലീസ് യു.എ.പി.എ ചുമത്തിയതോടെ ചിലര്‍ ‘മതേതരത്വത്തിന്റെ’ മുഖമൂടിയണിഞ്ഞ് ഇയാളെ രക്ഷിക്കാനും ന്യായീകരിക്കാനും രംഗത്തെത്തിയിട്ടുണ്ട് എന്നത് ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ‘തേജോദരന്‍ പോറ്റി’ എന്ന വ്യാജ പ്രൊഫൈലിലൂടെ ജമാഅത്തെ ഇസ്ലാമി അനുകൂലിയായ താജുദ്ദീന്‍ എന്നയാള്‍ ഈ ഭീകര പരാമര്‍ശത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ബുദ്ധിയുള്ള ഒരു മുസ്ലീമും ഭീകര സംഘടനയില്‍ പെട്ടവരാണെങ്കില്‍ പോലും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സാധാരണ ഇങ്ങനെ പരസ്യമായി എഴുതില്ലെന്നും, സനൂഫിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ അല്ലെങ്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മറ്റാരെങ്കിലും ചെയ്തതോ ആകാം എന്നുമായിരുന്നു ഇവരുടെ പ്രധാന വാദം. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ കേസും വാര്‍ത്തയും പൊതുസമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍, പ്രതിയായ സനൂഫ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പൊലീസിനെയോ പൊതുസമൂഹത്തെയോ അറിയിക്കാന്‍ തയ്യാറായിട്ടില്ല എന്നതുതന്നെ ഈ ന്യായീകരണവാദങ്ങളുടെ മുനയൊടിക്കുന്നു. അതിനാല്‍ ഇയാള്‍ക്ക് ഈ സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടതില്ലെന്നാണ് പൊതുസമൂഹത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

വിഷയത്തില്‍ എസ്.എന്‍.സി നേതാവായ പ്രവീണ്‍ രവി എഴുതിയ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മുന്‍പ് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാണ് ബുദ്ധി എന്ന് പറഞ്ഞതിന്റെ പേരില്‍, ഗള്‍ഫില്‍ തന്റെ ജോലി കളയിക്കാനും കള്ളക്കേസില്‍ കുടുക്കാനും ഗൂഢാലോചന നടത്തി ശ്രമിച്ച ചിലരുടെ കൂട്ടത്തിലെ ഒരുത്തനെങ്കിലും ഇപ്പോള്‍ അകത്തായതില്‍ സന്തോഷമുണ്ടെന്നാണ് പ്രവീണ്‍ രവി കുറിച്ചത്. ഗള്‍ഫിലിരുന്ന് നാട്ടിലുള്ളവര്‍ക്കെതിരെ ഇത്തരം സൈബര്‍ ക്വട്ടേഷന്‍ നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്നും, എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ നാട്ടിലെത്തുമ്പോള്‍ നിയമത്തിന് മുന്നില്‍ അകപ്പെടുമെന്ന് സനൂഫിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നുവെന്നും ഈ സംഭവം തെളിയിക്കുന്നു.

മുഹമ്മദ് സനൂഫിനെ കൂടാതെ വിദേശത്തിരുന്ന് ഇന്ത്യക്കെതിരെയും ഇന്ത്യന്‍ സൈന്യത്തിനെതിരെയും നിരന്തരം അപകീര്‍ത്തികരമായ ലൈവ് വീഡിയോകള്‍ ചെയ്ത് പണമുണ്ടാക്കുന്ന മറ്റ് ചില വ്‌ലോഗര്‍മാരും നിലവില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇന്‍ഡോനേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അറേബ്യന്‍ മലയാളി വ്‌ലോഗ്’ എന്ന പേജിലൂടെ ഒരു വ്‌ലോഗര്‍ രാജ്യവിരുദ്ധ ചിന്തകള്‍ പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരെ ഉണ്ടാക്കി വലിയ രീതിയില്‍ പണമുണ്ടാക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ധുറിന്റെ സമയത്തടക്കം ഇയാള്‍ കടുത്ത രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും, അടുത്തതായി പൊലീസ് വലയിലാകാന്‍ പോകുന്നത് ഈ വ്‌ലോഗര്‍ ആയിരിക്കുമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. മുന്‍പ് ഇത്തരം ആളുകള്‍ ഇവിടുത്തെ രാഷ്ട്രീയ സമീപനങ്ങളും പ്രീണനങ്ങളും കാരണം എളുപ്പത്തില്‍ രക്ഷപ്പെട്ടു പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും തന്റേടമുള്ള ഭരണാധികാരികളും ആഭ്യന്തര മന്ത്രിമാരും ഉള്ളതിനാല്‍ ഇത്തരം രാജ്യദ്രോഹികള്‍ക്ക് ഇനി രക്ഷയില്ല. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ഇരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ നാട്ടിലെത്തുമ്പോള്‍ അഴിക്കുള്ളിലാകും എന്നതിന്റെ ശക്തമായ തെളിവാണ് മുഹമ്മദ് സനൂഫിന്റെ ഈ അറസ്റ്റ്. ഈ നടപടിയോടെ ഗള്‍ഫിലിരുന്ന് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....