അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

‘ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിയമ നിർമാണം നടത്താം, എന്റെ പൂർണ്ണ പിന്തുണ’: ട്രംപ്

വാഷിങ്ടൻ: യുഎസിലെ ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീംകോടതി നടപടിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാൻ തയാറാണെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തിച്ചു തുടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

”ജന്മാവകാശ പൗരത്വം സുപ്രീം കോടതി ശരിവെച്ചു. ഇത് നമ്മുടെ രാജ്യത്തിന് വളരെ ദൗർഭാഗ്യകരമാണ്. എന്നാൽ പ്രസിഡന്റിന്റെ പിന്തുണയോടെ കോൺഗ്രസിൽ നിയമനിർമാണം നടത്തി നമുക്കിത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. സങ്കീർണ്ണവും നീണ്ടതുമായ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. നമ്മുടെ രാജ്യത്തിന് ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനായി കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തനം തുടങ്ങണം. അവർക്ക് എന്റെ സമ്പൂർണ്ണ പിന്തുണയുണ്ടാകും ” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി തള്ളിയത്.

ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയ്യാറായില്ല.

2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

‘അന്നുമുതൽ ഇന്നുവരെ, പൗരത്വം എന്നത് അവകാശങ്ങൾ നേടാനുള്ള അവകാശമായിരുന്നു നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശം. പതിനാലാം ഭേദഗതിയുടെ രൂപകർത്താക്കൾ ഈ വാഗ്ദാനം ഈ നാട്ടിൽ ജനിച്ച ഓരോ വ്യക്തിക്കും വിപുലീകരിച്ചു’ യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് വിധിപ്രസ്താവത്തിൽ എഴുതി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...