അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാക് വാദം പൊളിഞ്ഞു, ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ക്ക് ഒരു പോറല്‍ പോലുമില്ല; 36 എണ്ണവും പ്രവര്‍ത്തന സജ്ജം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടു എന്ന പാക് വാദം പൊളിയുന്നു. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളും ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ രേഖകളാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവച്ചിട്ടുവെന്ന അവകാശവാദം പാകിസ്ഥാന്‍ നിരന്തരം ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.

ഫ്രഞ്ച് കമ്പനി ‘സഫ്രാന്‍ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍സി’ യോട് (Safran Aircraft Engines) ഒരു ‘ബ്രിഡ്ജ് സപ്പോര്‍ട്ട്’ പാക്കേജിനായി ഇന്ത്യന്‍ വ്യോമസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ വാങ്ങിയിട്ടുള്ള 36 റഫാല്‍ വിമാനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ രേഖയില്‍ വ്യക്തമാക്കുന്നു. വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പിക്കുന്ന സാങ്കേതിക പരിപാലനത്തിനുള്ള നിര്‍ദേശമാണ് വ്യോമസേന, നിര്‍മാണ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം, അടുത്ത അഞ്ച് മാസത്തേക്ക് 36 റഫാല്‍ വിമാനങ്ങളുടെയും പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്തുണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിമാനവും പ്രതിവര്‍ഷം ശരാശരി 150 മണിക്കൂര്‍ പറക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം, അഞ്ച് മാസത്തെ ‘ബ്രിഡ്ജ് പീരിയഡില്‍’ ഏകദേശം 2,250 മണിക്കൂറുകള്‍ പറക്കും. ഈ രേഖ പുറത്ത് വന്നതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടുവെന്ന പാക് വാദം പൊളിയുന്നത്.

അതേസമയം, ഫ്രാന്‍സില്‍ നിന്ന് 114 പുതിയ റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചുവെന്നും ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയതായി വാങ്ങുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...