അമേരിക്കൻ വാർത്തപ്രധാന വാർത്ത

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് യു.എസ്. അംബാസഡർ സെർജിയോ ഗോർ

ചെന്നൈ, ജൂൺ 23: അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.  

“ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്.   നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അംബാസഡർ ഗോർ പറഞ്ഞു.

തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുന, അംബാസഡർ സെർജിയോ ഗോർ, ചെന്നൈ യു.എസ്. കോൺസൽ ജനറൽ മരിയാന എൽ. നൈഷുലർ  

കോൺസൽ ജനറൽ മരിയാന എൽ. നൈഷുലറും തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുനയും യു.എസ്.-ഇന്ത്യ ബന്ധത്തിൻറെ ആഴത്തെക്കുറിച്ച് ചടങ്ങിൽ എടുത്തുപറഞ്ഞു. തന്ത്രപ്രധാന സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കായികവിനോദം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിൽ കൂടുതൽ ശക്തമായ സഹകരണത്തിനുള്ള സാധ്യതകളെപ്പറ്റിയും ഇരുവരും സംസാരിച്ചു.  

എ. ആർ. റഹ്‌മാൻ ഫൗണ്ടേഷൻ നടത്തുന്ന സൺഷൈൻ ഓർക്കസ്ട്രയുടെ ബ്രാസ് എൻസെംബിൾ   (Brass Ensemble) സായാഹ്‌നത്തെ സംഗീതമയമാക്കി. അലീഷ മാത്യൂ തയ്യിൽ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു.  

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250-ാം വാർഷികത്തിന് ആദരസൂചകമായി ചെന്നൈയിലെ  റിപ്പൺ ബിൽഡിംഗ്   ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ  തിങ്കളാഴ്ച പ്രകാശിപ്പിക്കപ്പെട്ടു.

അടുത്ത മാസം മുതൽ ചെന്നൈ യു.എസ്. കോൺസുലേറ്റിലെ  അമേരിക്കൻ സെൻററിൽ സ്ഥിര പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ പോകുന്ന സ്‌പേസ് എക്‌സ്‌പീരിയൻഷ്യൽ ലേണിംഗ് സെൻററിൻറെ ഉദ്ഘാടനവും ഈ ചടങ്ങിൽ നടന്നു.  

അമേരിക്കയുടെ ചരിത്ര ജന്മദിനം ആദരിക്കുന്നതിനായി ചെന്നൈയിലെ  പ്രസിദ്ധമായ റിപ്പൺ ബിൽഡിംഗ് ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...