അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധി; പെലെയുടെ 1958 ലോകകപ്പ് സ്വർണ്ണ മെഡലും ജേഴ്സിയും ലേലത്തിന്

ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന പതിനേഴുകാരൻ പെലെയുടെ കഴുത്തിൽ ഒരു സ്വർണമെഡലെത്തി…ഇന്നത് ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധികളിലൊന്നാണ്. ആ മെഡൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? ആറു കോടി രൂപയുമായി ലണ്ടനിലേക്ക് പറന്നാൽ മതി. കായിക സ്മരണികകൾ ലേലംചെയ്യുന്ന ബഡ്‌സ് ആണ് ഈ മാസം അവസാനം ലേലം സംഘടിപ്പിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട 450 ഇനങ്ങൾ ഈ ലേലത്തിലുണ്ടാകും. 1970-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ പെലെയുടെ ഒരു ഉഗ്രൻ ഷോട്ട് തടുത്തിട്ട് ലോകത്തെ അദ്‌ഭുതപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ഇതിഹാസ ഗോൾകീപ്പർ ഗോർഡൻ ബാങ്ക്‌സ് അന്ന് ധരിച്ചിരുന്ന ജേഴ്‌സിയും ഇതിൽ ഉൾപ്പെടുന്നു. ഇനി പെലെയുടെ ജേഴ്‌സിയോടാണ് താത്പര്യമെങ്കിൽ കുറച്ച് കാത്തിരുന്നാൽ മതി. ഈ മാസം ന്യൂയോർക്കിലൊരു ലേലം നടക്കും. 1958 ലോകകപ്പിൽ ധരിച്ചിരുന്ന ജേഴ്‌സിക്ക് സോത്ത്ബീസ് നടത്തുന്ന ലേലത്തിൽ ഏകദേശം 50 കോടിയിലധികം രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...