കേരള വാർത്തപ്രധാന വാർത്ത

‘വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചിരുന്നു’: ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: കെ സുരേഷ് കുമാറിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. 2011ൽ വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രമിച്ചെന്നാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ സുരേഷ് കുമാറിന്റെ പുസ്തകത്തിൽ പറയുന്നത്. അതിനായി 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥികളെ നിർത്തിയെന്നും സുരേഷ് കുമാർ പറയുന്നു. വി എസ് തന്നെ നേരിട്ട് ഇക്കാര്യങ്ങൾ തന്നോട് വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി എസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്നു സുരേഷ്.

സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വി എസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ അന്നത്തെ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി ദൗത്യ നി‌ർവഹണം നടത്തിയില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിന് മുമ്പിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തിയപ്പോൾ അത് സിപിഐ ഓഫീസാണെന്ന് പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വി എസിനെ വരിഞ്ഞുമുറുക്കിയെന്നും സുരേഷ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

2007-ൽ നടന്ന മൂന്നാർ കയ്യേറ്റ ഒഴിപ്പിക്കൽ നടപടികൾ അട്ടിമറിക്കാൻ അന്നത്തെ സബ് കളക്ടറും ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയുമായ രത്തൻ യു ഖേൽക്കർ ശ്രമിച്ചതായും പുസ്തകത്തിൽ ആരോപിക്കുന്നു. ഖേൽക്കറുടെയും മോഹൻദാസിന്റെയും കീഴിൽ പ്രവർത്തിച്ചിരുന്ന ടാസ്‌ക് ഫോഴ്‌സുകൾ വഴിയോര കച്ചവടക്കാർക്കും ചെറിയ കുടിലുകളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കും നോട്ടീസ് നൽകി പ്രദേശവാസികൾക്കിടയിൽ ഭീതി പടർത്തിയത് ഒഴിപ്പിക്കൽ പ്രക്രിയയെ അട്ടിമറിക്കുന്നതിന് കാരണമായെന്നാണ് പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

സുരേഷ് ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വി എസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാ പിതാവിന്റേതായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തിൽ വിഎസ് പിന്നോട്ട് പോയില്ലെന്ന് മാത്രവുമല്ല അദ്ദേഹം എല്ലാ പിന്തുണയും നൽകിയെന്നും സുരേഷ് പറയുന്നു. ലോട്ടറിക്കാരുടെ കോടികളുടെ വിൽപ്പന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ അന്നത്തെ മന്ത്രിസഭയിലെ ധനകാര്യമന്ത്രി തോമസ് ഐസക് ബോധപൂർവമായ വീഴ്ച വരുത്തിയെന്ന് വി എസ് പറഞ്ഞിരുന്നു- സുരേഷ്‌ കുമാർ പറയുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ പ്രധാന സ്വർണ്ണ ഖനന കേന്ദ്രമാകുന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശ് വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനമായി മാറാനൊരുങ്ങുന്നു. ഖനന...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

കേരള വാർത്തപ്രധാന വാർത്തസിനിമ

ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി,​ രമേഷ് പിഷാരടി നേതൃത്വം നൽകും

കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക്...

കേരള വാർത്തപ്രധാന വാർത്ത

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ: വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ...