അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇന്ത്യക്കാരുടെ യുഎസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; ജൂണിലെ വീസ ബുള്ളറ്റിനിൽ ഗ്രീൻ കാർഡ് കാത്തിരിപ്പ് നീളും

വാഷിങ്ടൻ: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രഫഷണലുകളുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമേകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ വീസ ബുള്ളറ്റിൻ.

പുതുതായി പുറത്തിറങ്ങിയ ജൂണിലെ വീസ ബുള്ളറ്റിനിൽ ഇന്ത്യക്കാരുടെ ഗ്രീൻ കാർഡ് മുൻഗണനാ തീയതികൾ പുറകോട്ട് പോയതായി വ്യക്തമാക്കുന്നു. ഇതോടെ സ്ഥിരതാമസത്തിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് കാലാവധി ഇനിയും വർഷങ്ങളോളം നീളും.

ഏറ്റവും ഉയർന്ന യോഗ്യതയുള്ളവർക്കുള്ള EB-1 വിഭാഗത്തിലും, ഇന്ത്യൻ ഐടി ജീവനക്കാരുടെ പ്രധാന ആശ്രയമായ EB-2 വിഭാഗത്തിലുമാണ് ഈ കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യത്തിനും അനുവദിച്ചിട്ടുള്ള നിശ്ചിത വീസ കോട്ടയേക്കാൾ കൂടുതൽ അപേക്ഷകർ ഇന്ത്യയിൽ നിന്ന് ഉള്ളതിനാലാണ് തീയതികൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് പിന്നോട്ട് മാറ്റേണ്ടി വന്നത്.

ഈ തീയതി മാറ്റം എച്ച്-1ബി വീസയിൽ യുഎസിൽ തുടരുന്ന പ്രൊഫഷണലുകളെ കടുത്ത അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണ്. ഗ്രീൻ കാർഡ് നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ തീയതി പിന്നോട്ട് പോയത് ഇവരുടെ കരിയർ വളർച്ചയെയും കുടുംബത്തിന്റെ വീസ സ്റ്റാറ്റസിനെയും ബാധിക്കും. ഇതോടെ കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പല പ്രഫഷണലുകളും നിർബന്ധിതരാവുകയാണ്.

Report ജയിംസ് വർഗീസ്

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...