കായികംപ്രധാന വാർത്ത

കൊല്‍ക്കത്ത തോറ്റു, ജയത്തോടെ മടങ്ങി ഡല്‍ഹി; ഐപിഎല്ലില്‍ ഇനി പ്ലേഓഫ് ദിനങ്ങള്‍

കൊല്‍ക്കത്ത: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 40 റണ്‍സിനാണ് കൊല്‍ക്കത്തയുടെ പരാജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 18.4 ഓവറില്‍ 163 റണ്‍സില്‍ അവസാനിച്ചു. ഇന്ന് നടന്ന ആദ്യത്തെ മത്സരത്തില്‍ മുംബയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലെ ശേഷിച്ച സ്ഥാനം സ്വന്തമാക്കിയതോടെ ഡല്‍ഹി – കൊല്‍ക്കത്ത മത്സരഫലം അപ്രസക്തമായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ശക്തമായ നിലയില്‍ നിന്നാണ് ബാറ്റിംഗ് തകര്‍ച്ചയിലേക്ക് വീണത്. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 63(39), ഫിന്‍ അലന്‍ 20(13), മനീഷ് പാണ്ഡെ 25(16), റോവ്മാന്‍ പവല്‍ 29(21) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒരു ഘട്ടത്തില്‍ 128ന് മൂന്ന് എന്ന മികച്ച നിലയിലായിരുന്നു അവര്‍. കാമറൂണ്‍ ഗ്രീന്‍ 2(3), റിങ്കു സിംഗ് 0(1) തേജസ്വി ദഹിയ 1(3) എന്നിവര്‍ നിരാശപ്പെടുത്തി. അനുകൂല്‍ റോയ് 9(8), കാര്‍ത്തിക് ത്യാഗി 0(1) വരുണ്‍ ചക്രവര്‍ത്തി 5(5), സൗരബ് ദൂബെ 4*(2) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സംഭാവന. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ലുങ്കി എങ്കിടിയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍ 60(30) ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 39(25), ഡേവിഡ് മില്ലര്‍ 28(19), സഹില്‍ പരക്ക് 24(17), അഭിഷേക് പോരല്‍ 22(18) റണ്‍സ് വീതം നേടി പുറത്തായി. അഷുതോഷ് ശര്‍മ്മ 18*(11), ട്രിസ്റ്റ്ന്‍ സ്റ്റബ്സ് 0*(1) എന്നിവര്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി സൗരബ് ദൂബെ രണ്ട് വിക്കറ്റുകളും അനുകൂല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇനി പ്ലേഓഫ് മത്സരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് പ്ലേഓഫിന് യോഗ്യത നേടിയത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബംഗളൂരുവും ഗുജറാത്തും തമ്മിലാണ് ക്വാളിഫയര്‍ ഒന്നില്‍ ഏറ്റുമുട്ടുക. ജയിക്കുന്ന ടീം നേരെ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് രണ്ടാമത് ഒരു അവസരം കൂടി ലഭിക്കും. സണ്‍റൈസേഴ്‌സ് – രാജസ്ഥാന്‍ എലിമിനേറ്ററിലെ വിജയിയെ ആയിരിക്കും ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീം ക്വാളിഫയര്‍ രണ്ടില്‍ നേരിടുക. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ സംഘമാകും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...