അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹുമാ​നി​ത്താ​സ് ’25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ് ’ 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ല​യാ​ള​ത്തി​ൽ ‘മ​ഹ​ത്താ​യ മ​നു​ഷ്യ​രാ​ശി’ എ​ന്ന​ർ​ഥം വ​രു​ന്ന ഈ ​ചാ​ക്രി​ക ലേ​ഖ​നം, കൃ​ത്രി​മ​ബു​ദ്ധി (എ​ഐ)​യു​ടെ യു​ഗ​ത്തി​ൽ മ​നു​ഷ്യ​വ്യ​ക്തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്.

പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.30ന് ​വ​ത്തി​ക്കാ​നി​ലെ സി​ന​ഡ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ മാ​ർ​പാ​പ്പ​യും സ​ന്നി​ഹി​ത​നാ​യി​രി​ക്കും.

വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ, വി​ശ്വാ​സ​സ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ വി​ക്‌​ട​ർ മാ​നു​വ​ൽ ഫെ​ർ​ണാ​ണ്ട​സ്, സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മൈ​ക്കി​ൾ സെ​ർ​നി എ​സ്ജെ, ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും യു​കെ​യി​ലെ ദു​ർ​ഹാം യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ ഡോ. ​അ​ന്നാ റോ​ളാ​ൻ​ഡ്സ്, എ​ഐ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക് (യു​എ​സ്എ) സ​ഹ​സ്ഥാ​പ​ക​നും കൃ​ത്രി​മ​ബു​ദ്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മേ​ധാ​വി​യു​മാ​യ ക്രി​സ്റ്റ​ഫ​ർ ഓ​ല, ക​ലി​ഫോ​ർ​ണി​യ സാ​ന്താ ക്ലാ​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പൊ​ളി​റ്റി​ക്ക​ൽ തി​യോ​ള​ജി പ്ര​ഫ​സ​ർ ലി​യോ​കാ​ഡി ലു​ഷൊം​ബൊ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ച​ട​ങ്ങി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം മാ​ർ​പാ​പ്പ സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും.

ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ ര​ചി​ച്ച ‘റേ​രും നൊ​വാ​രും’ എ​ന്ന സാ​മൂ​ഹി​ക ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ 135-ാം വാ​ർ​ഷി​ക​ദി​ന​മാ​യി​രു​ന്ന ക​ഴി​ഞ്ഞ 15നാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ത​ന്‍റെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

1891 മേ​യ് 15നാ​ണ് ‘റേ​രും നൊ​വാ​രും’ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​ഭ​യു​ടെ സാ​മൂ​ഹ്യ സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ ന​ൽ​കി​യ ഒ​രു രേ​ഖ​കൂ​ടി​യാ​ണി​ത്. തൊ​ഴി​ൽ, ശ​മ്പ​ളം, സ്വ​കാ​ര്യ​സ്വ​ത്തു​ക്ക​ൾ, പു​തി​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ നീ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഭ​യ്ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ എ​ടു​ത്തു​കാ​ണി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ഈ ​ചാ​ക്രി​ക​ലേ​ഖ​നം.

ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം കു​റി​ച്ച വി​പ്ല​വാ​ത്മ​ക​മാ​യ ഈ ​ആ​ശ​യ​ങ്ങ​ളെ തു​ട​ർ​ന്നും സ​ഭ​യെ ന​യി​ച്ച വി​വി​ധ മാ​ർ​പാ​പ്പ​മാ​ർ പി​ന്തു​ട​ർ​ന്നി​ട്ടു​ണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...