അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപ്-ഷീ ജിന്‍പിങ് കൂടിക്കാഴ്ച : ഇറാന്‍ യുദ്ധവും വ്യാപാരക്കരാറുകളും ചര്‍ച്ചയാകും

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച.

ഇറാനുമേൽ സമ്മർദം ചെലുത്താനും ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം സുഗമമാക്കാനും ഇടപെടണമെന്ന് യുഎസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ ചൈനീസ് വിദേശകാര്യ മന്ത്രിമാർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപുറമെ, വ്യാപാരക്കരാറിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്നാണ് വിവരം.

ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ‘പ്രസിഡന്റ് ഷീയുമായി ഞങ്ങൾ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. മറ്റെന്തിനേക്കാളും കൂടുതൽ, വ്യാപാര സംബന്ധമായ കാര്യങ്ങളെക്കുറിച്ചായിരിക്കും ഞങ്ങൾ സംസാരിക്കുക.’ ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്. വളരെ നല്ല ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അതുകൊണ്ടുതന്നെ ഇത് വളരെ ആവേശകരമായ ഒരു യാത്രയാണ്. ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കാൻ പോവുകയാണ്.’ ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് പറഞ്ഞു. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...