കേരള വാർത്തചരമം

പ്രസിദ്ധ സാഹിത്യകാരി സജിനി പവിത്രന്‍ അന്തരിച്ചു

ചെങ്ങന്നൂര്‍: ബാലസാഹിത്യത്തിനുഉള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി സി സരോജിനി അമ്മ (സജിനി പവിത്രന്‍- 84) അന്തരിച്ചു. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ “സന്ധ്യ”യില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലായിരുന്ന അവര്‍ അധ്യാപനത്തിനൊപ്പം തന്നെ സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ സജീവമായിരുന്നു.

ആലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ എന്‍.കെ. പവിത്രനാണ് ഭര്‍ത്താവ്. മക്കള്‍: എന്‍.പി. ബൈജു (സതേണ്‍ റെയില്‍വേ റിട്ട. സീനിയര്‍ കംപ്ലെയിന്റ് ഇന്‍സ്പെക്ടര്‍), ഡോ. ലക്ഷ്മി പവിത്രന്‍. മരുമക്കള്‍: പരേതനായ ഡോ. എ.പി. ശ്രീകുമാര്‍ (റിട്ട. ഡി.എം.ഒ, ആലപ്പുഴ), എന്‍.പി. മിനു (പി.എസ്. സര്‍ജിക്കല്‍സ്, ചെങ്ങന്നൂര്‍).

കഥ, കവിത, ബാലസാഹിത്യം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ റേഡിയോ നാടകം, തിരക്കഥ, ടെലിഫിലിം എന്നീ രംഗങ്ങളിലും സജിനി പവിത്രന്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളില്‍ ഒന്നായ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന്റെ കഥാകാരി സജിനിയായിരുന്നു. അവര്‍ രചിച്ച ‘അമ്മയ്ക്ക് വേണ്ടി’ എന്ന റേഡിയോ നാടകത്തിന്റെ പ്രമേയമാണ് പ്രശസ്ത സംവിധായകന്‍ പത്മരാജന്‍ സിനിമയാക്കിയത്. ഈ ചിത്രം ആ വര്‍ഷത്തെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ഇതുള്‍പ്പെടെ മൂന്ന് സിനിമകള്‍ക്ക് അവര്‍ കഥകള്‍ രചിച്ചിട്ടുണ്ട്.

ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് 1991-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കൂടാതെ 1997-ല്‍ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാര്‍ഡ്, നാടകത്തിനുള്ള കെല്‍ട്രോണ്‍ റിക്രിയേഷന്‍ ക്ലബ് അവാര്‍ഡ്, ഗള്‍ഫ് വോയിസ് മാസികയുടെ ഉറൂബ് അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...