ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരള മുഖ്യമന്ത്രി ആരെന്ന് പിന്നീട് ഹൈക്കമാൻഡ് പറയും; ആദ്യം ‘തമ്മിലടി’ അവസാനിപ്പിക്കണം; രാഹുൽ ഗാന്ധിയുടെ നിർദേശം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വക കടുത്ത ‘ഷോക്ക് ട്രീറ്റ്‌മെന്റ്’. ആര് മുഖ്യമന്ത്രിയാകുമെന്ന് ഉറ്റുനോക്കിയ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം നിരാശ മാത്രം. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ ഹൈക്കമാന്‍ഡ് കൈ മലര്‍ത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക യോഗം കേരളത്തിലെ നേതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അര്‍ഹരാണെന്ന് രാഹുല്‍ സമ്മതിക്കുന്നുണ്ടെങ്കിലും, മെറിറ്റും സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചേ അന്തിമ തീരുമാനം എടുക്കൂ. എന്നാല്‍ യോഗത്തിനിടെ കേരളത്തിലെ നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ചാവിഷയം.

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന ‘തെരുവ് യുദ്ധം’ ഹൈക്കമാന്‍ഡിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി ഓഫീസിന് മുന്നിലും സെക്രട്ടേറിയറ്റ് പരിസരത്തും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ശക്തിപ്രകടനം നടത്തുന്നതിനെതിരെ രാഹുല്‍ ആഞ്ഞടിച്ചു. നേതാക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്നും, ഇത്തരം ശക്തിപ്രകടനങ്ങള്‍ തുടര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി അസന്ദിഗ്ധമായി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ഒന്നടങ്കം നേതാക്കളുടെ ഈ ഗ്രൂപ്പ് കളിയില്‍ അതൃപ്തി പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ കടുത്ത നിലപാടിന് പിന്നാലെ ഡല്‍ഹിയില്‍ വെച്ച് തന്നെ നേതാക്കള്‍ തങ്ങളുടെ അടവുനയം മാറ്റി. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒന്നിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പ്രവര്‍ത്തകര്‍ ആര്‍ക്ക് വേണ്ടിയും പ്രകടനങ്ങള്‍ നടത്തരുതെന്നും അനാവശ്യമായ ഇത്തരം നടപടികള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നും ഇവര്‍ക്ക് ഒരേ സ്വരത്തില്‍ പറയേണ്ടി വന്നു.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി അറിയിച്ചു. വി.ഡി. സതീശനും സണ്ണി ജോസഫും ഇതിനോടകം കേരളത്തിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല നാളെ പുലര്‍ച്ചെ മടങ്ങും. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് ഈ നേതാക്കളെല്ലാം വ്യക്തമാക്കുന്നുണ്ടെങ്കിലും ഉള്ളില്‍ ഗ്രൂപ്പ് പോര് പുകയുന്നുണ്ടെന്ന് വ്യക്തം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...