കേരള വാർത്തപ്രധാന വാർത്ത

ഭരണവിരുദ്ധ തരംഗം; കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഭരണകക്ഷികൾക്ക് തിരിച്ചടി, വിയർത്ത് മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ് ഭരണ കക്ഷികൾ. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എൽഡിഎഫും ഡിഎംകെയും തൃണമൂൽ കോൺഗ്രസും തകർന്നടിയുന്ന കാഴ്ചയാണ്.

കേരളത്തിൽ ഇടതു കോട്ടകൾ പോലും തകർന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ ധർമ്മടത്തുപോലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ 50,000ത്തിനു മുകളിൽ ഭൂരിപക്ഷവുമായി ജയിച്ചുകയറി പിണറായി ഇത്തവണ തുടക്കത്തിലെ പതറുന്ന കാഴ്ചയാണ് കണ്ടത്. ആറ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴും ലീഡ് പിടിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. ഏഴാമത്തെ റൗണ്ടിലാണ് അദ്ദേഹം മുന്നേറ്റം നടത്തിയത്.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎൻഎയുടെ തകർച്ച ഞെട്ടിച്ചിരിക്കുകയാണ്. എക്സിറ്റ് പോളിൽ വൻ മുന്നേറ്റം പ്രവചിച്ചിരുന്ന എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് 108 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ശക്തികേന്ദ്രമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വൻ പരാജയം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വി എസ് ബാബു ആണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണിത്.

കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് ബാബു ഡിഎ.കെയുടെ അതികായനെ ഏകദേശം 8000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാബു ഏകദേശം 82000 വോട്ടുകൾ നേടിയപ്പോൾ 2011 മുതൽ മണ്ഡലം കൈവശം വച്ചിരുന്ന സ്റ്റാലിന് ഏകദേശം 72000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എഐഎഡിഎംകെയുടെ ആർ ശാന്തനകൃഷ്ണൻ 14000 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 2021ൽ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ വിജയിച്ചത്.

അതേസമയം, വിജയ്‌യുടെ ടിവികെ ആദ്യ മത്സരത്തിൽ തന്നെ അധികാരത്തിലേറാൻ ഒരുങ്ങുകയാണ്. 108 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. ഡിഎംകെ 71 സീറ്റുകളിലും എഡിഎംകെ 53 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മന്ത്രിസഭ രൂപീകരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്.

പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിനേയും മമത ബാനർജിയേയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് എൻഡിഎ മുന്നേറ്റം നടത്തുന്നത്. നിലവിൽ 190 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. തൃണമൂൽ 98 സീറ്റിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി മമത ബാനർജി തുടക്കത്തിൽ പരാജയ ഭീതിയിലായിരുന്നു. ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ സ്വന്തം തട്ടകത്തിൽ വിറപ്പിച്ചത്. തുടക്കത്തിൽ പിന്നിലായിരുന്ന മമത ബാനർജി ആറാം റൗണ്ടിലാണ് തിരിച്ചുവരവ് നടത്തിയത്. ബംഗാളിൽ ബിജെപി ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയാകുക സുവേന്ദു അധികാരിയാകും. ഭവനാപ്പൂരിന് പുറമെ നന്ദിഗ്രാമിലും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. നന്ദിഗ്രാമിൽ നിലവിൽ സുവേന്ദു മുന്നിലാണ്. സംസ്ഥാനത്ത് ഇടത് കക്ഷികളും കോൺഗ്രസും അപ്രസക്തരായി. കോൺഗ്രസിന് നിലവിൽ ലീഡ് ചെയ്യുന്ന സീറ്റുകളില്ല. ഇടതുകക്ഷികൾ രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...