ആനുകാലികംപ്രധാന വാർത്ത

പശ്ചിമ ബംഗാളിൽ ‘ദീദി’യുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിന്റെ ‘ദീദി’യുടെ തുടർഭരണം എൻഡിഎ അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്.

മാട്രിസ് സർവേയിൽ ബിജെപിക്ക് 146 മുതൽ 161 സീറ്റുകൾ വരെ പ്രവചിക്കുന്നു. തൃണമൂലിന് 125 മുതൽ 140 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.

പി മാർക്ക് സർവേയിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. തൃണമൂലിന് 118 മുതൽ 138 സീറ്റുകൾ വരെ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

എന്നാൽ പീപ്പിൾസ് പൾസ് സർവേ ബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ട്. തൃണമൂൽ 177 മുതൽ 187 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. എൻഡിഎ 95 മുതൽ 110 സീറ്റുകൾ വരെ നേടുമെന്ന് പീപ്പിൾസ് പൾസ് സർവേ സൂചിപ്പിക്കുന്നു.

ബംഗാളിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി കളത്തിലിറങ്ങിയത്. അടിത്തട്ടിലും മേൽത്തട്ടിലും പരമാവധി സ്വാധീനമുണ്ടാക്കുന്ന നീക്കങ്ങളും പ്രചരണങ്ങളുമാണ് ബിജെപി ഇത്തവണ കാഴ്ചവച്ചത്. 2021-ലെ പരാജയത്തിൽനിന്ന് പഠിച്ച പാഠങ്ങളും ഭരണകൂട വിരുദ്ധവികാരം പരമാവധി തങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധാരണക്കാരുടെയും സ്ത്രീകളുടെയും വോട്ട് മമതയിൽനിന്ന് അടർത്തിമാറ്റാനും ബിജെപി ചില്ലറ കളികളല്ല പുറത്തെടുത്തത്. രണ്ടു ഘട്ടങ്ങളിലെയും റെക്കോഡ് പോളിങ് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു. അതിനോട് ചേർന്നു നിൽക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

പ്രധാന വാർത്ത

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...