അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് എണ്ണക്കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്ന് യുഎഇ പടിയിറങ്ങി

അബുദാബി/റിയാദ്: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ എണ്ണക്കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്ന് യുഎഇ പടിയിറങ്ങിയിരിക്കുകയാണ്. ആഗോള ഊര്‍ജ്ജ വിപണിയെയും ഗള്‍ഫ് രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ഈ നീക്കം വെറുമൊരു സാമ്പത്തിക തീരുമാനമല്ല, മറിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിന് യുഎഇ നല്‍കുന്ന ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പാണ്. പാക്കിസ്ഥാന്‍-സൗദി അറേബ്യ അച്ചുതണ്ടിനെതിരെ യുഎഇ പ്രഖ്യാപിച്ച പരസ്യയുദ്ധമായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ യുഎഇ വിറച്ചുനിന്നപ്പോള്‍, സുഹൃദ് രാജ്യങ്ങളായ സൗദിയും പാക്കിസ്ഥാനും കാണിച്ച നിസ്സംഗതയാണ് യുഎഇയെ പ്രകോപിപ്പിച്ചത്. അമേരിക്ക യുദ്ധത്തില്‍ നിന്ന് തന്ത്രപരമായി പിന്‍വാങ്ങുകയും, പാക്കിസ്ഥാന്‍ ഇറാനു വേണ്ടി മധ്യസ്ഥന്റെ കുപ്പായമണിയുകയും ചെയ്തപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവിലാണ് യുഎഇ. 2025-ലെ രഹസ്യ പ്രതിരോധ കരാറിലൂടെ സൗദിയും പാക്കിസ്ഥാനും കൂടുതല്‍ അടുത്തതും, സുഡാനിലും യെമനിലും ഇരുരാജ്യങ്ങളും വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചതും വിള്ളലിന്റെ ആഴം കൂട്ടി.

ഇനി സൗദിയുടെ നിഴലിലല്ല, മറിച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങുമെന്ന യുഎഇയുടെ പ്രഖ്യാപനം വാഷിംഗ്ടണിലും ബെയ്ജിംഗിലും മോസ്‌കോയിലും പുതിയ കണക്കുകൂട്ടലുകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

സുപ്രധാന തീരുമാനത്തിന് പിന്നില്‍….

ഒപെക് വിടാനുള്ള യുഎഇയുടെ ചൊവ്വാഴ്ചത്തെ സുപ്രധാന തീരുമാനത്തിലേക്ക് നയിച്ചത് വേഗത്തിലുണ്ടായ ചില സംഭവവികാസങ്ങളാണ്. ഇറാനില്‍ നിന്ന് യുഎഇക്ക് തിരിച്ചടികള്‍ നേരിട്ടപ്പോള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല എന്നതു ഇതിന് കാരണമായി.

യുഎഇയെ ഇറാന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധമില്ലാത്ത അവസ്ഥയിലാക്കി. ഇറാനെതിരെ ശക്തമായ തിരിച്ചടി വേണമെന്നായിരുന്നു യുഎഇയുടെ ആഗ്രഹം. എന്നാല്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥന്റെ റോള്‍ ഏറ്റെടുത്ത പാക്കിസ്ഥാന്‍ അതിന് വിസമ്മതിച്ചു. ഈ മധ്യസ്ഥ നീക്കം ഇസ്ലാമാബാദിന് നയതന്ത്രപരമായ നേട്ടങ്ങള്‍ നല്‍കുമെങ്കിലും, യുഎഇയെ സംബന്ധിച്ചിടത്തോളം അവരുടെ എണ്ണ ആസ്തികള്‍ തകരുകയും തിരിച്ചടി നല്‍കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ടെഹ്റാനെതിരെ ആക്രമണം നടത്തിയ ഇസ്രായേല്‍ കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ നേരിടേണ്ടി വന്നത് യുഎഇയ്ക്കാണ്. ഇറാന്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടുന്നത് എങ്ങനെയെന്ന് യുഎഇ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 8 വരെയുള്ള കണക്കനുസരിച്ച്, 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,256 ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി അബുദാബി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

പാക്കിസ്ഥാന്‍ മധ്യസ്ഥനായി ചമയുന്നത് അവരെ വല്ലാതെ പകോപിപ്പിച്ചു. റാനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎഇ ഇസ്ലാമാബാദിനെ അറിയിച്ചിരുന്നതായി ലണ്ടന്‍ ആസ്ഥാനമായുള്ള ഈ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...