കേരള വാർത്തപ്രധാന വാർത്തസിനിമ

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി. സംഭവത്തിൽ കൊച്ചിയിൽ താമസിക്കുന്ന യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിയാസ് കരീം പലതവണയായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി.

‘2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യഘട്ടത്തിൽ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് എന്റെ പക്കൽ നിന്ന് വാങ്ങിച്ചു. കുടുംബസ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരിൽ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി.

എന്നെ ആജീവനാന്ത ഒപ്പം നിർത്താമെന്നും പറഞ്ഞു. അതിനിടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് എന്റെ ഗർഭപാത്രം നീക്കിയപ്പോൾ ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനിടയിലും ലെെംഗിക ചൂഷണം തുടർന്നു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെല്ലാം എന്റെ കെെയിൽ നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹശേഷവും ഞാനുമായി ഷിയാസ് അടുപ്പം തുടർന്നു. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലും ഞാൻ ലെെംഗിക ചൂഷണത്തിന് ഇരയായി. ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ സുഹൃത്തുമായി കോഴിക്കോടുള്ള എന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആകെ 49 ലക്ഷം രൂപ തട്ടി’-യുവതിയുടെ പരാതിയിൽ പറയുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...