കൗതുകങ്ങൾപ്രധാന വാർത്ത

ആക്രി വിൽപനയിലൂടെ മാത്രം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇന്ത്യൻ റെയിൽവേ നേടിയത് 6,813.86 കോ​ടി

ന്യൂ​ഡ​ൽ​ഹി: ആ​ക്രി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ 2025- 26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​ക്കോ​ഡ് വ​രു​മാ​നം നേ​ടി റെ​യി​ൽ​വേ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 6,813.86 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ആ​ക്രി വി​ൽ​പ​ന​യി​ലൂ​ടെ മാ​ത്രം റെ​യി​ൽ​വേ​ക്ക് ല​ഭി​ച്ചു. 6,000 കോ​ടി രൂ​പ​യാ​യി​രു​ന്നു ​റെ​യി​ൽ​വേ ല​ക്ഷ്യ​മി​ട്ട​ത്.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം 6,641.78 കോ​ടി രൂ​പ​യു​ടെ ആ​ക്രി സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി റെ​യി​ൽ​വേ വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ൽ 168 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 2021-22ൽ 290 ​കോ​ടി​യാ​യി​രു​ന്ന വ​രു​മാ​നം 2025-26ൽ 777.76 ​കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

സ്റ്റേ​ഷ​നു​ക​ളി​ൽ പ്രീ​മി​യം ബ്രാ​ൻ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ, മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്, മെ​ഡി​ക്ക​ൽ കെ​യ​ർ സെ​ന്റ​റു​ക​ൾ, ന​ഴ്സി​ങ് പോ​ഡു​ക​ൾ, ഗെ​യി​മി​ങ് സോ​ണു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വ​രു​മാ​നം ക​ണ്ടെ​ത്തി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും സ്റ്റേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ശു​ചി​ത്വം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, മി​ക​ച്ച ട്രെ​യി​നു​ക​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​മെ​ന്നും റെ​യി​ൽ​വേ പ​റ​യു​ന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...