അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽനിന്ന് വിരമിച്ചു

കോപ്പൻഹേഗൻ: ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽനിന്ന് വിരമിച്ചു. രണ്ട് തവണ വീതം ഒളിമ്പിക് സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പും നേടിയ മുപ്പത്തിരണ്ടുകാരനായ ഡാനിഷ് താരം, ദീർഘനാളായുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് കളിനിർത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒക്ടോബറിൽ പരിക്കുകൾ വീണ്ടും അലട്ടിയതോടെ പരിശീലനത്തിനോ മത്സരങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വേദന വിട്ടുമാറാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മനമില്ലാമനസ്സോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് ‘ബാഡ്മിന്റൺ യൂറോപ്പിന്’ നൽകിയ അഭിമുഖത്തിൽ അക്‌സെൽസൺ പറഞ്ഞു.

തുടർച്ചയായി 183 ആഴ്ചകൾ ലോക ഒന്നാംനമ്പർ താരമായിരുന്ന അക്‌സെൽസൺ, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ്. ടോക്യോ, പാരീസ് ഒളിമ്പിക്‌സുകളിലെ സ്വർണവേട്ടയും 2017, 2022 വർഷങ്ങളിലെ ലോക കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. ആസ്ത്മ പോലുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇത്രയും കാലം കോർട്ടിൽ ആധിപത്യം പുലർത്തിയത്. 2025 ഒക്ടോബറിൽ നടന്ന ഡെന്മാർക്ക് ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.

വേദന നിറഞ്ഞ സാഹചര്യത്തിലാണെങ്കിലും തന്റെ കരിയറിലെ നേട്ടങ്ങളിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിക്ടർ അക്‌സെൽസൺ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാനും വിജയിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, പ്രിയപ്പെട്ട കളി അവസാനിപ്പിക്കുന്നത് പ്രയാസകരമാണെങ്കിലും ശരീരം നൽകുന്ന സൂചനകൾ മാനിക്കാതെ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...