അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ; ആക്രമണം തുടരുന്നതിനിടെ ഏറ്റവും കൂടുതൽ

ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് കപ്പലുകൾ. ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ പശ്ചാത്തലത്തിൽ ഈ പാതയിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾകടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്.

ലോകത്തെ എണ്ണ-വാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത ഇറാൻ ഭാഗികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടന്നത്. ഏറ്റവും ഒടുവിലായി ‘ഗ്രീൻ സാൻവി’ എന്ന എൽപിജി ടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഇതിനുമുമ്പ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു.

വരുംദിവസങ്ങളിൽ ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് കപ്പലുകൾക്കൂടി ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 15-ലധികം ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളും 485-ഓളം ഇന്ത്യൻ നാവികരും ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെയും ഇവരുമായി പങ്കാളിത്തമുള്ള രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഹോർമുസിലൂടെയുള്ള പ്രവേശനം ഇറാൻ വിലക്കിയിട്ടുണ്ട്. കടലിടുക്കിൻ്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തതോടെ മേഘലയിൽ കപ്പലുകൾക്കെതിരെ ആക്രമണങ്ങളും പതിവാണ്. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന ഒമാൻ ഉൾക്കടലിലും അറബിക്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...