അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അയർലൻഡിൽ ചരിത്രം കുറിച്ച് മലയാളി; തോമസ് ജോസഫ് കമ്മിഷണർ ഓഫ് ഓത്ത് പദവിയിൽ

ഡബ്ലിൻ: ഡൺലേരി കൗണ്ടി കൗൺസിൽ അംഗം കൗൺസിലർ തോമസ് ജോസഫ് അയർലൻഡിലെ കമ്മിഷണർ ഓഫ് ഓത്ത് പദവിയിലേക്ക് നിയമിതനായി. രാജ്യത്ത് ഇതാദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ കമ്മിഷണർ ഓഫ് ഓത്ത് സ്ഥാനത്തേക്ക് നിയമിതനാകുന്നത്.

ഡബ്ലിനിലെ സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡൊണാൾ ഓ ഡൊണാൾഡാണ്, തോമസ് ജോസഫിന് നിയമന സ്ഥിരീകരണം നൽകിയത്. 

രാജ്യത്തെ ഏത് ഡോക്യുമെന്റുകളും സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തുന്നതിനുള്ള അധികാരമാണ് കമ്മിഷണർ ഓഫ് ഓത്ത് പദവിയിൽ ഉള്ളവർക്കുള്ളത്. ഡോക്യുമെന്റുകളിലുള്ള സിഗ്‌നേച്ചറുകൾക്ക് സാക്ഷിയായി സ്ഥിരീകരണം നൽകാനും കമ്മിഷണർ ഓഫ് ഓത്തിന് അധികാരമുണ്ട്. സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷനുകൾ സാക്ഷ്യപ്പെടുത്താനും കമ്മിഷണർ ഓഫ് ഓത്തിന് അധികാരമുണ്ട്.

നിലവിൽ പീസ് കമ്മിഷണർ കൂടിയായ തോമസ് ജോസഫ് ഇടുക്കി ഉപ്പുതോട് വേഴമ്പശേരി കുടുംബാംഗമാണ്. മുരിക്കാശേരി പാവനാത്മാ കോളേജിൽനിന്ന് സയൻസിൽ ബിരുദപഠനത്തിന് ശേഷം, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും പൂർത്തിയാക്കിയ തോമസ് ജോസഫ് ഡബ്ലിനിൽ ഐ.ടി. സ്പെഷ്യലിസ്റ്റ് ആയിരിക്കവേയാണ് ഡൺലേരി കൗണ്ടി കൗൺസിലിലേക്ക് ലേബർ പാർട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.
യു.സി.ഡിയിൽനിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദാനന്തര പഠനത്തിന് ശേഷം ട്രിനിറ്റി കോളജിൽനിന്ന് എൻവയൺമെന്റൽ സയൻസിലും കോർക്ക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ളൈമറ്റ് ആക്ഷനിലും തുടർപഠനം പൂർത്തിയാക്കിയ തോമസ് ജോസഫ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ഐ.ടി. ആർക്കിടെക്റ്റ് കൂടിയായി സേവനംചെയ്യുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...