ആനുകാലികംപ്രധാന വാർത്ത

എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ‘മായമനുഷ്യർ” എന്ന നോവലിനെ മുൻനിറുത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് 31ന് ഡൽഹിയിൽ സമ്മാനിക്കും. ഇതടക്കം 24 ഭാഷകളിലെ വിവിധ സാഹിത്യ കൃതികൾക്കുള്ള അവാർഡ് പ്രഖ്യാപനം ഡിസംബർ 18ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് മാറ്റിയിരുന്നു. അന്നത്തെ പട്ടികയിൽ മാറ്റം വരുത്താതെയാണ് ഇന്നലെ വീണ്ടും പ്രഖ്യാപിച്ചത്.

ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് പ്രഭാകരൻ. ഡോ. എ. എം. ഉണ്ണികൃഷ്‌ണൻ, ഡോ. കെ. ജയകുമാർ, ഡോ. പദ്‌മനാഭൻ കാവുമ്പായ് എന്നിവരടങ്ങിയ ജൂറിയാണ് മായാമനുഷ്യർ തിരഞ്ഞെടുത്തത്. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പ്രഭാകരൻ കഥ, നോവൽ, തിരക്കഥ തുടങ്ങി 20 കൃതികൾ പ്രസിദ്ധീകരിച്ചു. പുലിജന്മം എന്ന നാടകം അടക്കം മൂന്നു കൃതികൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...