കൗതുകങ്ങൾപ്രധാന വാർത്ത

ആംബുലന്‍സ് കുഴിയിൽ വീണു; മരിച്ചെന്നു വിധി എഴുതിയ സ്ത്രീക്ക് പുതുജീവൻ

ലക്നൗ∙ ഉത്തർപ്രദേശിലെ ബറേലി-ഹരിദ്വാർ ദേശീയപാതയിലെ ഒരു കുഴി 50 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഡോക്ടർമാർ മരിച്ചെന്നു വിധി എഴുതിയ സ്ത്രീക്ക് കുഴിയിൽ വീണപ്പോൾ ബോധം തിരികെ ലഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.

ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് വിനീത ശുക്ലയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തോട് പറഞ്ഞത്. തുടർന്ന്, വിനീതയെ ഭർത്താവ് കുൽദീപ് കുമാർ ശുക്ല ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്താൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നു. ദേശീയപാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോൾ ആംബുലൻസ് പെട്ടെന്ന് വലിയ കുഴിയിൽ വീണ് ശക്തമായി കുലുങ്ങി.

തൊട്ടടുത്ത നിമിഷം വിനീത സാധാരണ നിലയിൽ ശ്വസിക്കാൻ തുടങ്ങി. കുൽദീപ് ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. വിനീതയെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂർണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി.

ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിച്ച് വിനീതയുടെ ശാരീരിക നിലയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ന്യൂറോസിറ്റി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. രാകേഷ് സിങ് ചികിത്സ ആരംഭിച്ചത്. ശരിയായ രോഗനിർണയവും ചികിത്സയും വിനീതയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

പിലിഭിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെയാണ് ബോധരഹിതയായി വീണത്. പിലിഭിതിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...